അവിടേയ്ക്കു നോക്കുക[കവിത]
സഖാവ്
Avidekku nokkuka[Kavitha] (Sakhaavu)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംആമച്ചൽ സദാനന്ദൻ ,ധർമൻ ഏഴോം
ഗാനരചനലഭ്യമല്ല
ഗായകര്‍സി രാമചന്ദ്രൻ ,ആമച്ചൽ രവി ,കെ പി സുരേഷ് ,മിനി സുനന്ദ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:33:01.
 അവിടേക്കു നോക്കുക കാരാഗൃഹത്തിലെ
കോണില്‍ അതാ രണ്ടു വിപ്ലവകാരികള്‍

പഴശ്ശിയുടെ നാട്ടിലെ പുതിയ പടവാളൊരാള്‍
അപരനോ വംഗ ഭൂവിന്‍ പ്രിയപുത്രനും
വിപ്ലവകാരികള്‍ ദേശാഭിമാനികള്‍
വിശ്വം ജയിക്കാന്‍ കുതിക്കും മനസ്സുകള്‍
പല വേഷ ഭാഷകള്‍ ചിന്തകള്‍ നാടിന്റെ
മോചനം ജീവിത ലക്‌ഷ്യം ആയി കണ്ടവര്‍
ഈ മഹാഭാരത സ്വാതന്ത്രമൊന്നിനായ്
പൊരുതുവാന്‍ പൊരുതി മുന്നേറാന്‍ ജനിച്ചവര്‍
തുള്ളി വെളിച്ചവും ഉള്ളില്‍ കടക്കാതെ
കെട്ടിപ്പടുത്തൊരീ കാരാഗൃഹങ്ങളില്‍
തങ്ങളുടെ നെഞ്ചിലെ സ്വാതന്ത്ര്യ ബോധാമാം
തീക്കനല്‍ ഊതി ജ്വലിപ്പിച്ചുണര്‍ത്തുന്നു
സഹജാതര്‍ തന്‍ കൈ പിടിച്ചിന്നുയര്‍ത്തുന്നു
സമരാങ്കണത്തില്‍ കൊടുങ്കാറ്റുണര്‍ത്തുന്നു
അനുഭവ സഞ്ചയ നിധി തുറന്നാ രണ്ടു
വിപ്ലവകാരികള്‍ പിന്നെയും പിന്നെയും
തങ്ങളില്‍ ചൊല്ലുന്നു തര്‍ക്കിച്ചു നില്‍ക്കുന്നു
വാക്കുകള്‍ക്കപ്പുറം വഴിതേടി നില്‍ക്കുന്നു
രണ്ടാള്‍ക്കു രണ്ടു വഴി ഇത്രനാള്‍ ഇനിയുമോ
കണ്ടെത്തെണം അവര്‍ക്കെന്നെക്കുമൊരുവഴി
കൊല്ലും കൊലക്കും കുലാധികാരം കൊണ്ടോ
രേലംകുളം മന തമ്പുരാനോ
അക്ഷരങ്ങള്‍ക്കഗ്നി നാളവും നാടിന്റെ
മോചനത്തിന്‍ കൊടുങ്കാറ്റിന്നു ചിറകുമായ്
പൂണൂല്‍ മുറിച്ചീ മഹായുഗ സന്ധ്യക്ക്
സംക്രമ ദീപമായ് കത്തി ജ്വലിക്കുന്നു
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts