ബ്രഹ്മണി ഞാനെന്റെ
ജാതവേദസ്സേ മിഴി തുറക്കൂ
Brahmani Njanente (Jathavedasse Mizhi Thurakku)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംജി ദേവരാജന്‍
ഗാനരചനപിരപ്പന്‍‌കോട് മുരളി
ഗായകര്‍പി മാധുരി
രാഗംശങ്കരാഭരണം
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:32:59.

സരിഗാ മഗമ രിഗമപാ മഗരിസനിധപ ധാനിസാ..

ബ്രാഹ്മണി ഞാനെന്റെ കാലം നയിക്കുമീ
പുല്ലുമാടത്തില്‍ പുലയിയായ് താന്‍
അല്ലല്‍ മറന്നു ചെറുമികളോടു ഞാന്‍
എല്ലാ പണികളും ശീലിച്ചിടും...

മഗരിസനിധപാ ധാനിസാ

നേരത്തേ ഏറ്റുടന്‍ പോകും പണിക്കന്തി
നേരം വരെ നിത്യം വേല ചെയ്യും
ചേറുനിലത്തിലും കൂസാതിറങ്ങി ഞാന്‍
ഞാറു നാടും അവര്‍ക്കൊപ്പമായി..

ഗമപാ ഗമപധനിസധാ
നിസധാനി പാധാപ മാഗാരിഗാ

കോട്ടം വരാതെയും കൈച്ചുറുക്കാര്‍ന്നും ആ
പാട്ടിന്‍ ലയത്തില്‍ മനം അഴിഞ്ഞും
ചിറ്റാമ്പല്‍ പൂത്തെഴും തോടു വഴി വയല്‍
പറ്റി ഞാന്‍ വാച്ച കള പറിക്കും
തങ്കത്തൂംകമ്പിയില്‍ വൈഡൂര്യമാല പോല്‍
തങ്കുന്ന നീണ്ട കതിര്‍നിരകള്‍
അമ്പിളി പോലെ വളഞ്ഞോരരിവാളാല്‍
ഇമ്പം കലര്‍ന്നു ഞാന്‍ കൊയ്തെടുക്കും...

ഗമപാ ഗമപധനിസധാ
നിസധാനി പാധാപ മാഗാരിഗാ

ക്ഷീണിച്ചെന്നംഗങ്ങള്‍ തീരെ തളര്‍ന്നാല്‍ ഞാന്‍
കാണി നേരം നിന്നു വിശ്രമിക്കും
ആണത്തമാര്‍ന്നടുത്തേലുമെന്‍ ചാത്തന്റെ
ചേണുറ്റ മേനി തന്‍ ഛായ പറ്റി
എത്തിയവന്‍ പിന്നെയങ്ങു വരമ്പത്ത്
കുത്തു തൂമ്പാളയിലേലും തണ്ണീര്‍
ഉള്‍ത്താരലിഞ്ഞുടന്‍ കൊണ്ടുവന്നേകും ഞാന്‍
മുത്താര്‍ന്നു മോന്തും അമൃത് പോലെ..

ഗാപമപാ.. മാഗരിഗാ.. സരിഗമ പമഗരി സനിസധ
പാധാനി ധാനിസ നീസനി സരിഗമ പധനിസ ധാ പാ..

പീഡയകന്നുടന്‍ പിന്നെയും കൊയ്യും ഞാന്‍
ചൂടേറും ഉച്ചവെയില്‍ സഹിച്ചും
കറ്റകള്‍ കൂട്ടി ഞാന്‍ കെട്ടും ഉടയോര്‍ തന്‍
മുറ്റത്തത് പേറിക്കൊണ്ടിറക്കും
കൊറ്റിന്നെളിയ ചെറുമികള്‍ ചെയ്തിടും
മറ്റെന്തു വേലയും ഞാനെടുക്കും
നൈരാശ്യവഹ്നിയില്‍ നീറി നശിക്കുവാന്‍
ഓരാതെയിങ്ങനെ നാള്‍ കഴിക്കും...

ബ്രാഹ്മണി ഞാനെന്റെ കാലം നയിക്കുമീ
പുല്ലുമാടത്തില്‍ പുലയിയായ് താന്‍..
പുല്ലുമാടത്തില്‍ പുലയിയായ് താന്‍...

സധനീ സനിരീ സരിഗമ പമഗരി സാരീഗാ...





malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts