അമ്മ അരിവാൽ അടിമത്വം
ജാതവേദസ്സേ മിഴി തുറക്കൂ
Amma Arival Adimathwam (Jathavedasse Mizhi Thurakku)
വിശദവിവരങ്ങള്‍
വര്‍ഷം ലഭ്യമല്ല
സംഗീതംജി ദേവരാജന്‍
ഗാനരചനപിരപ്പന്‍‌കോട് മുരളി
ഗായകര്‍പി മാധുരി ,കോറസ്‌
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:32:59.

അമ്മ.. അരിവാള്‍.. അടിമത്തം... അ.. അ.. അ.. അ.. അ..
ഇമ്പം.. ഇടവം.. ഇടിമിന്നല്‍.. ഇ.. ഇ.. ഇ.. ഇ.. ഇ..
ഉപ്പ്.. ഉടമ.. ഉടമസ്ഥന്‍.. ഉ.. ഉ.. ഉ.. ഉ.. ഉ..
ഒന്ന്.. ഒന്ന്.. ഒത്തൊരുമ.. ഒ.. ഒ.. ഒ.. ഒ.. ഒ..

അമ്മ.. അരിവാള്‍.. അടിമത്തം...
ഇമ്പം.. ഇടവം.. ഇടിമിന്നല്‍..
ഉപ്പ്.. ഉടമ.. ഉടമസ്ഥന്‍..
ഒന്ന്.. ഒന്ന്.. ഒത്തൊരുമ..

ക.. കറ്റ.. കന്നിവയല്‍..
ച.. ചങ്ങല.. ചമ്മട്ടി..
ത.. തമ്പ്രാന്‍.. തന്നാട്ടം..
പ.. പട്ടിണി.. പാവങ്ങള്‍..
അങ്ങിനെയങ്ങിനെ ഒന്നൊന്നായ്
എല്ലാം നമ്മള്‍ പഠിക്കേണം..
പഠിക്കാലോ.. പഠിക്കാം.. പഠിക്കാം...

അമ്മ അരിവാള്‍ അടിമത്തം
ഇമ്പം ഇടവം ഇടിമിന്നല്‍
ഉപ്പ് ഉടമ ഉടമസ്ഥന്‍
ഒന്ന് ഒന്ന് ഒത്തൊരുമ..

താനന്ത താനന്ത തന്നാനാ തന
താനന്ത താനന്ത തന്നാനാ..
താനന്ത താനന്ത തന്നാനാ തന
താനന്ത താനന്ത തന്നാനാ..

കാര്‍മേഘങ്ങള്‍ നിറക്കുമ്പോള്‍
ഇടവപ്പാതി ചുരത്തുന്നു.. (കാര്‍മേഘങ്ങള്‍.. )
പണിയാളന്മാര്‍ പാടത്തിറങ്ങി
ഉഴുതു മറിച്ചു നിരത്തുന്നു... (പണിയാളന്മാര്‍... )

താനന്ത താനന്ത തന്നാനാ തന
താനന്ത താനന്ത തന്നാനാ..
താനന്ത താനന്ത തന്നാനാ തന
താനന്ത താനന്ത തന്നാനാ..

ചിരുത തിരുത ചെറുതേയി
ഞാറു നടുന്നവര്‍ പാടുന്നു.. (ചിരുത.. )
ഞാറ്റുവേലകള്‍ പെയ്യുന്നു
കതിരു വിടര്‍ന്നു വിളയുന്നു...(ഞാറ്റുവേലകള്‍.. )

തന തിന്തന തന തിന്തന തെയ്താരാ.. തകധിമി
തന തിന്ത തന തിന്ത തെയ്താര..
തന തിന്തന തന തിന്തന തെയ്താരാ.. തകധിമി
തന തിന്ത തന തിന്ത തെയ്താര..

അരിവാള്‍ കൊയ്തത് കൂട്ടുന്നു
ചെറുമന്‍ ചെറുമി മെതിക്കുന്നു.. (അരിവാള്‍.. )
മേലാളര്‍ നെന്മണിമുത്തുകളൊക്കെ
അറയില്‍ കൊണ്ടു നിറയ്ക്കുന്നു... (മേലാളര്‍.. )

തന തിന്തന തന തിന്തന തെയ്താരാ.. തകധിമി
തന തിന്ത തന തിന്ത തെയ്താര..
തന തിന്തന തന തിന്തന തെയ്താരാ.. തകധിമി
തന തിന്ത തന തിന്ത തെയ്താര..

പണിയാളര്‍ പശിയാലെ പൊരിയുന്നു
മേലാളര്‍ ഉണ്ടു സുഖിക്കുന്നു.. (പണിയാളര്‍ .. )
പറ്റില്ലിനിയത് പറ്റില്ല
മര്‍ദ്ദകര്‍ ചൂഷകര്‍ തുലയട്ടെ.. (പറ്റില്ലിനിയത്.. )

തകധിമി തധോം തകധിമി തധോം
തകധിമി തധോം തകധിമി തധോം
ധോം ധോം ധോം ധോം ധോം ധോം ധോം...
ആ... ആ... ആ... ആ...

അക്ഷരമഗ്നി കൊളുത്തട്ടേ.. ആ... ആ...
ഇരുളുകളെല്ലാം അകലട്ടേ.. ആ.. ആ...
ഈ തിരി കൈകളിലേന്തി പുതിയൊരു തലമുറ നാട് നയിക്കട്ടേ...
ഈ തിരി കൈകളിലേന്തി പുതിയൊരു തലമുറ നാട് നയിക്കട്ടേ...
ആ... ആ... ആ... ആ... ആ... ആ....
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts