മസ്ജിദുൽ ഹരം കാണാൻ
മുസ്ലീം ഭക്തി ഗാനങ്ങൾ
Masjidul Haram Kaanan (Muslim Devotional Songs)
വിശദവിവരങ്ങള്‍
വര്‍ഷം 1984
സംഗീതംഎ ടി ഉമ്മര്‍
ഗാനരചനപി ടി അബ്ദുറഹ്‌മാന്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:33:00.
മസ്ജിദുല് ഹറം കാണാന് ഉണരുന്ന ഫജിറു പോലെ
ബിസ്മിയില് ഇതളിട്ട പൊരുള് പോലെ
ഞാനെന് തസ്ബീഹില് വിടരുന്നീ ഇരവിന് മേലെ (2)

അകക്കണ്ണില് ശതലക്ഷം ശ്ലഥബിംബം തെളിയുന്നു
അഹമ്മദുറസൂലിന്റെ zമാന് കാണുന്നു

അകക്കണ്ണില് ശതലക്ഷം ശ്ലഥബിംബം തെളിയുന്നു
അഹമ്മദുറസൂലിന്റെ ഇമാന് കാണുന്നു
റബ്ബിന് അഹദ്ദിയത്തടി വേരായ് നിലനില്കുന്നു

മസ്ജിദുല് ഹറം കാണാന് ഉണരുന്ന ഫജിറു പോലെ
ബിസ്മിയില് ഇതളിട്ട പൊരുള് പോലെ
ഞാനെന് തസ്ബീഹില് വിടരുന്നീ ഇരവിന് മേലെ

ഇരുളിന്റെ ഗുഹകളില് തിരിനാളം വിളങ്ങുന്നു
ഇരു ലോക രഹസ്യത്തിന്‌ മറ നീങ്ങുന്നു

ഇരുളിന്റെ ഗുഹകളില് തിരിനാളം വിളങ്ങുന്നു
ഇരു ലോക രഹസ്യത്തിന്‌ മറ നീങ്ങുന്നു
തിരുനബി ഇറയോന്റെ ഖുദ് റത്തെ ന്ന റിഞ്ഞീടുന്നു

മസ്ജിദുല് ഹറം കാണാന് ഉണരുന്ന ഫജിറു പോലെ
ബിസ്മിയില് ഇതളിട്ട പൊരുള് പോലെ
ഞാനെന് തസ്ബീഹില് വിടരുന്നീ ഇരവിന് മേലെ

ചുടു ചോര പ്രവാഹത്തില് ജ്വലിക്കും പോറ് ക്കളം കണ്ട്‌
ചുവപ്പോട് വെളുപ്പ് ചേറ് ന്നഴകു കണ്ട്‌

ചുടു ചോര പ്രവാഹത്തില് ജ്വലിക്കും പോറ് ക്കളം കണ്ട്‌
ചുവപ്പോട് വെളുപ്പ് ചേറ് ന്നഴകു കണ്ട്‌
ഖല് ബില് ചുണയുള്ള സ്വഹാബത്ത്തിനു നിരകള് കണ്ട്‌

മസ്ജിദുല് ഹറം കാണാന് ഉണരുന്ന ഫജിറു പോലെ
ബിസ്മിയില് ഇതളിട്ട പൊരുള് പോലെ
ഞാനെന് തസ്ബീഹില് വിടരുന്നീ ഇരവിന് മേലെ

പിറവിയാല് വെറും നീഗ്രോ അടിമയാം ബിലാലിന്റെ
സ്വരഭംഗി വിളയാടും കുളിറ് ബാങ്കിന്റെ

പിറവിയാല് വെറും നീഗ്രോ അടിമയാം ബിലാലിന്റെ
സ്വരഭംഗി വിളയാടും കുളിറ് ബാങ്കിന്റെ
അലകള് കരള് കാതില് നിരന്തരം മുഴങ്ങുന്നുണ്ടേ

മസ്ജിദുല് ഹറം കാണാന് ഉണരുന്ന ഫജിറു പോലെ
ബിസ്മിയില് ഇതളിട്ട പൊരുള് പോലെ
ഞാനെന് തസ്ബീഹില് വിടരുന്നീ ഇരവിന് മേലെ (2)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts