വിശദവിവരങ്ങള്‍ | |
വര്‍ഷം | 2011 |
സംഗീതം | അനിൽദേവ് |
ഗാനരചന | കെആർ സുനിൽകുമാർ |
ഗായകര്‍ | വരുണ്‍ ജെ തിലക് |
രാഗം | ഹിന്ദോളം |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:32:59.
ഓം ... സര്‍വ്വവിഘ്നഹരം ദേവം സര്‍വവിഘ്നവിവര്‍ജ്ജിതം സര്‍വ്വസിദ്ധിപ്രദാതാരം വന്ദേഹം ഗണനായകം (2) പമ്പാഗണപതിയേ രക്ഷിക്ക നീ - എന്റെ ശിക്ഷകള്ക്കിളവു താ വിനായക (പമ്പാ ) പാപിയാമെന്നുടെ രോദനം കേള്‍ക്കുവാന്‍ (2) താമസമിനിയുമെന്തേ വിഘ്നേശ്വര (2) (പമ്പാ ) എന്തിനാണോയേകദന്തനേ നിന് കൃപ ഏകനാം എന്നില്‍ ചൊരിഞ്ഞിടുന്നു (എന്തി) ആദ്യം നമിച്ചിടും നാഥനേയെന്നുമെന് വിഘ്നങ്ങളെല്ലാം അകറ്റിടാനായി (ആദ്യം ) പമ്പയിലമരും പമ്പാഗണപതി ദേവന്മാരുടെ മുമ്പന്‍ ഗുണനിധി സന്താപങ്ങള്‍ പോക്കും ഗുണപതി ഒറ്റക്കൊമ്പന് ഗണപതിയേ (പമ്പയിലമരും ) (പമ്പാ ) മര്ത്ത്യനായീ മണ്ണിലെന്തിനി എന്നെ നീ വിഘ്നങ്ങളോടെ തളര്‍ത്തിടുന്നു (മര്ത്ത്യനായീ ) നിന്നില്‍ ലയിച്ചതാണെന്നും ഗണേശ്വര മണ്ണിതില്‍ നിര്‍മ്മലം നിന്റെ രൂപം (നിന്നില്‍ ) തുമ്പിമുഖേശ്വര ഐങ്കരസുന്ദര ശങ്കരനന്ദന ഷണ്മുഖസോദര വിഘ്നവിനായക പാര്വ്വതിനന്ദന ലംബോധരനാം ഗണപതിയേ (പമ്പാ ) | |