കതിരു
എന്നെന്നും
Kathiru (Ennennum)
വിശദവിവരങ്ങള്‍
വര്‍ഷം 2002
സംഗീതംമനോജ്‌ ജോര്‍ജ്‌
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഗായകര്‍പ്രദീപ്‌ സോമസുന്ദരം ,ഗായത്രി അശോകൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:32:58.
 
കതിരു കൊയ്ത് മെതി മെതി മെതിച്ച് ചേറാൻ മുറം തിരഞ്ഞ്
പതിരൊഴിച്ച് പതമളക്ക് പെണ്ണേ ഹേയ് (2)
കനവിന്നൊരു നാഴിയ്ക്കളവില്ലെൻ തമ്പ്രാനേ
പെണ്ണിൻ കരൾ നിറയുമ്പം
ഇരുളിൻ പുല്‍പ്പായിൽ ഇടമുണ്ടേ കാക്കാത്തി
ചിങ്ങം പുല പുലരുമ്പം
(കതിരു കൊയ്ത്......)

ഉടയോനാണേ ഞാൻ ഉയിരിൻ തിന വിളയുമ്പം
പുലരാ പൂപ്പാടത്ത്
കുയിലായ് മാറും ഞാൻ കുളിർമാവിൻ കൊമ്പത്ത്
കുറുവാൽ പുഴയോരത്ത്
ചെമ്മാനച്ചെറുമിക്കൊരു കണ്ണുണ്ടല്ലോ
ചേക്കേറാനിടമുണ്ടല്ലോ (2)
(കതിരു കൊയ്ത്......)

പകലോ പൊലിയുന്നേ പാതയിരുൾ ചൂഴുന്നേ
നിഴലായ് പോരാം ഞാനും
മഴയോ പൊഴിയുന്നേ മൺ കുടിലും ചോരുന്നേ
മനസ്സിൽ തീയെരിയുന്നേ
മാളോരുടെ നാക്കെല്ലാം വാളാണല്ലോ
മാമാങ്കക്കലി കാണാല്ലോ (2) ഹേയ്
(കതിരു കൊയ്ത്......)


 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts