പ്രിയേ പ്രണയിനീ
പ്രിയേ പ്രണയിനി (ഗസൽ)
Priye pranayini (Priye Pranayini(Gazal))
വിശദവിവരങ്ങള്‍
വര്‍ഷം 2010
സംഗീതംഉമ്പായി
ഗാനരചനടി‌എൻ പ്രതാപൻ
ഗായകര്‍ഉമ്പായി
രാഗംബാഗേശ്രി
ഗാനത്തിന്റെ വരികള്‍
Last Modified: May 26 2013 02:47:34.
പ്രിയേ പ്രണയിനീ പിരിയുവാൻ കഴിയില്ലല്ലോ
ഇനി നിന്നെ പിരിയുവാൻ കഴിയില്ലല്ലോ
അത്രയ്ക്കുമാത്രം അടുത്തുപോയീ
നൂറു സ്വപ്‌നങ്ങൾ നാം നെയ്തുപോയീ
മായ്ച്ചാലും മായാത്ത വർണ്ണ ചിത്രങ്ങളെൻ
ആത്മാവിൽ നാം തമ്മിൽ വരച്ചുവെച്ചു
(പ്രിയേ പ്രണയിനീ)

ആയിരം കാതങ്ങൾ പിന്നിട്ടുപോയാലും
ഏഴാം കടൽ കടന്നക്കരെ ചെന്നാലും (2)
സ്വർഗ്ഗകവാടങ്ങൾ എൻ മുന്നിൽ തുറന്നാലും
നമ്മൾ അനശ്വരർ ആയിരിയ്ക്കും
എന്നും ഒന്നായ് ചേർന്ന് ലയിച്ചിരിക്കും
(പ്രിയേ പ്രണയിനീ)

മരണവും തോൽക്കുമീ ആത്മീയ ബന്ധത്തെ
അറിയുവാൻ ആകും യുഗങ്ങൾക്ക് നാളെ (2)
അവിടെയൊരേകാന്ത കാമുകനായ് നിന്റെ
അരികിൽ ഞാൻ ഉണ്ടാകും ഓമലാളേ (2)

പ്രിയേ പ്രണയിനീ പിരിയുവാൻ കഴിയില്ലല്ലോ
ഇനി നിന്നെ പിരിയുവാൻ കഴിയില്ലല്ലോ
അത്രയ്ക്കുമാത്രം അടുത്തുപോയീ
നൂറു സ്വപ്‌നങ്ങൾ നാം നെയ്തുപോയീ
മായ്ച്ചാലും മായാത്ത വർണ്ണ ചിത്രങ്ങളെൻ
ആത്മാവിൽ നാം തമ്മിൽ വരച്ചുവെച്ചു

പ്രിയേ പ്രണയിനീ പിരിയുവാൻ കഴിയില്ലല്ലോ
ഇനി നിന്നെ പിരിയുവാൻ കഴിയില്ലല്ലോ...
ഇനി നിന്നെ പിരിയുവാൻ കഴിയില്ലല്ലോ...

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts