ദൂരങ്ങളലിയിച്ചു
പ്രിയേ പ്രണയിനി (ഗസൽ)
Doorangalaliyichu (Priye Pranayini(Gazal))
വിശദവിവരങ്ങള്‍
വര്‍ഷം 2010
സംഗീതംഉമ്പായി
ഗാനരചനബിനോയ് വിശ്വം
ഗായകര്‍ഉമ്പായി
രാഗംകീരവാണി
ഗാനത്തിന്റെ വരികള്‍
Last Modified: May 30 2013 05:38:21.
ദൂരങ്ങളലിയിച്ച് കാലങ്ങൾ ഭേദിച്ച്
നിൻ ദാഹം എൻ ദാഹമായ് മാറിയെങ്കിൽ
പ്രണയത്തിൻ പൂതേടി എന്റെ നിശ്വാസങ്ങൾ
സൂര്യന്റെ ചാരത്തണഞ്ഞുവെങ്കിൽ (2)

ദൂരങ്ങളലിയിച്ച് കാലങ്ങൾ ഭേദിച്ച്
നിൻ ദാഹം എൻ ദാഹമായ് മാറിയെങ്കിൽ...

സൌരയൂഥങ്ങളേ ചുറ്റി നാം ഭൂമിയിൽ
സ്നേഹപുതപ്പായ് പൊതിഞ്ഞുവെങ്കിൽ (2)
മണ്ണിന്റെ സ്വപ്‌നങ്ങൾ പോലെയീ ഭൂമിയിൽ
സ്നേഹത്തിൻ പൂക്കൾ വിരിഞ്ഞുവെങ്കിൽ (2)

ദൂരങ്ങളലിയിച്ച് കാലങ്ങൾ ഭേദിച്ച്
നിൻ ദാഹം എൻ ദാഹമായ് മാറിയെങ്കിൽ...

എൻ വിശ്രമത്തിൻ നിശബ്ദയാമങ്ങളിൽ
നിൻ ഹൃത്തെനിയ്ക്കായ് തുടിച്ചുവെങ്കിൽ (2)
എൻ സ്വപ്നവീഥിയിൽ നിൻ മിഴിതാരകൾ
എന്നും വെളിച്ചം നിറച്ചുവെങ്കിൽ (2)

ദൂരങ്ങളലിയിച്ച് കാലങ്ങൾ ഭേദിച്ച്
നിൻ ദാഹം എൻ ദാഹമായ് മാറിയെങ്കിൽ
പ്രണയത്തിൻ പൂതേടി എന്റെ നിശ്വാസങ്ങൾ
സൂര്യന്റെ ചാരത്ത അണഞ്ഞുവെങ്കിൽ...
സൂര്യന്റെ ചാരത്ത അണഞ്ഞുവെങ്കിൽ...





malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts