രോഹിണി നക്ഷത്രം
നന്ദനന്ദനം
Rohini Nakshathram (Nandanandanam)
വിശദവിവരങ്ങള്‍
വര്‍ഷം 2004
സംഗീതംചേർത്തല ഗോപാലൻ നായർ
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍എം ജി ശ്രീകുമാർ
രാഗംഹംസനാദം
ഗാനത്തിന്റെ വരികള്‍
Last Modified: October 05 2017 00:03:09.
രോഹിണി നക്ഷത്രമേ നീയാ കഥകളോര്‍ത്ത്
രോമാഞ്ചം കൊള്ളുകയോ
ഇന്നും രോമാഞ്ചം കൊള്ളുകയോ.....(രോഹിണി)

അന്നും യമുനയൊരു സുന്ദരിയായിരുന്നു
അന്നും യമുന നൃത്തം ചെയ്തിരുന്നു(അന്നും)
അന്നത്തെ നിശയുടെ നീലിമയവൾക്കൊരു
സുന്ദര മുഖപടം നെയ്തിരുന്നു....
സുന്ദര മുഖപടം നെയ്തിരുന്നു (രോഹിണി)

കൈവള കിലുങ്ങാതെ കൈക്കൂപ്പി
അവൾ നീല കൂവളപൂവ് പോലൊരുണ്ണിയുമായി(കൈവള)
ആ വഴി വന്നു ചേർന്ന വാത്സല്യ പ്രവാഹത്തെ
ആദരാൽ കളിന്ദജ തൊഴുതുനിന്നു
തൊഴുതു നിന്നു....(രോഹിണി)

താമരക്കണ്ണനെ തൻ കൈകളിലെടുത്തൊരു
താരാട്ടു പാടാനവൾ കൊതിച്ചു നിന്നു(താമര)
താതന്റെ കണ്ണിൽ ഭയ താപങ്ങൾ കാൺകെ
മൗന ചാപല്യമാർന്നു മന്ദമൊഴിഞ്ഞു നിന്നു..
ചാപല്യമാർന്നു മന്ദമൊഴിഞ്ഞു നിന്നു....(രോഹിണി)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts