കണ്ണൊന്നു തുറന്നാൽ
പാഞ്ചജന്യം വാല്യം II
Kannonnu Thurannal (Panchajanyam Vol. II)
വിശദവിവരങ്ങള്‍
വര്‍ഷം 1986
സംഗീതംപെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്‌
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍ഉണ്ണി മേനോന്‍
രാഗംഹംസനാദം
ഗാനത്തിന്റെ വരികള്‍
Last Modified: August 02 2019 06:40:50.

PALLAVI



കണ്ണൊന്ന് തുറന്നാൽ കാണുന്നോരഴകിനു
കണ്ണനെന്നോ പേര്
താമരക്കണ്ണനെന്നോ പേര്
കായാമ്പൂവോ കാർമേഘത്തളിരോ
പൂവുടലിന്നു നേര്
കണ്ണന്റെ പൂവുടലിനു നേര്
(കണ്ണൊന്നു...)

വേദങ്ങൾ ചുരത്തും കാമധേനുക്കളേ
വേണുഗാന താളിനേകി
കാകോലം വമിക്കും അഹന്തകളെല്ലാം
പാൽത്തളിർ കൊണ്ടു തളർത്തി
ആലസ്യരഥത്തിൻ അച്ചാണിച്ചുഴിയിൽ
അശ്വമന്ത്ര ഗീതയുണർത്തി
അഹം ബ്രഹ്മാസ്മിയെൻ നിവരും നിൻ മൗലിയിൽ
അത്ഭുതപീലി ഞാൻ കണ്ടു
(കണ്ണൊന്നു...)

കാലങ്ങൾ വളർത്തും ഗോപികാത്മാക്കളെ
കാമനേത്രത്താൽ മയക്കി
ഇന്ദ്രനീലം പടരും ഋഷിവാദങ്ങളിൽ
ചന്ദനത്തിൻ മണമൊഴുകീ
താനേ തുളുമ്പും ഉപനിഷം പൊയ്കയിൽ
ഓംകാര പൊരുൾ മുഖം മൊഴിയും നിൻ ചുണ്ടിലെ
ഓടക്കുഴൽ വിളി ഞാൻ കേട്ടു
(കണ്ണൊന്ന്...)

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts