കാരുണ്യത്തിൻ ഉറവാണല്ലോ
പൂമൂടല്‍ വോ I
Kaarunyathin Uravaanallo (Poomoodal Vol I)
വിശദവിവരങ്ങള്‍
വര്‍ഷം 1991
സംഗീതംടി എസ് രാധാകൃഷ്ണന്‍
ഗാനരചനചൊവ്വല്ലുര്‍ കൃഷ്ണന്‍ക‍ട്ടി
ഗായകര്‍പി ലീല
രാഗംകല്യാണി
ഗാനത്തിന്റെ വരികള്‍
Last Modified: October 25 2020 13:16:01.
കാരുണ്യത്തിന്‍ ഉറവാണല്ലോ
കാടാമ്പുഴയിലെ ജഗദംബ
വാത്സല്യത്തിന്‍ നിറവാണല്ലോ
വനത്തിലമരും ജഗദംബ

അഭംഗുരം പൂമൂടല്‍ നടത്തും
കദംബ വനമേ നീ ധന്യ..
കാലം പോലും കീര്‍ത്തിക്കുന്നു
കാടാമ്പുഴയുടെ ചൈതന്യം

അനുപമ ഭാഗ്യം വേണം നൂനം
ആവന വീഥിയില്‍ എത്തീടാന്‍
അവിലംബം കൃപ വേണം എന്നും
അടിമുടി കണ്ടു വണങ്ങീടാന്‍

അറിഞ്ഞിടുന്നേന്‍ ദേവി ഇന്നും
അടിയനു മോഹം ഇത് മാത്രം
നിത്യവും അമ്മയെ കാണേണം
തൃപ്പാദത്തില്‍ ചേരേണം
നിത്യവും അമ്മയെ കാണേണം
ആ തൃപ്പാദത്തില്‍ ചേരേണം
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts