ജാതിയില്ല നിന്നിൽ
സ്വർണ്ണക്കൊടിമരം
Jaathiyilla Ninnil (Swarnakkodimaram)
വിശദവിവരങ്ങള്‍
വര്‍ഷം 1984
സംഗീതംജയ വിജയ
ഗാനരചനബിച്ചു തിരുമല
ഗായകര്‍ജയ വിജയ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: November 14 2018 15:08:53.
ജാതിയില്ല നിന്നിൽ
മതവുമില്ല മുന്നിൽ
ജഗദധീശനെന്നും
ശബരിനാഥനല്ലോ

ഭാരമായ ഭാരം
ചുമലിലേന്തി ഞങ്ങൾ
ദൂരമായ ദൂരം
വരികയായി ദേവാ

നൂറു നൂറു ജന്മം
കൃമികളായി മണ്ണിൽ
നൂറു നൂറു ജന്മം
മനുജരായി ഞങ്ങൾ
നീ കനിഞ്ഞുവെന്നാൽ
മേലിലില്ല ജന്മം

മാലചൂടുവോരേ
മലകൾ താണ്ടുവോരേ
മണികഴുത്തിലേന്തും
മണിയെ നിങ്ങൾ കണ്ടാൽ
ശിരസ്സുകുപ്പിയെന്നും
അടിപണിഞ്ഞിടേണം
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts