മലമേലമരും ശബരീശ
സ്വർണ്ണക്കൊടിമരം
shabareesha (Swarnakkodimaram)
വിശദവിവരങ്ങള്‍
വര്‍ഷം 1984
സംഗീതംജയ വിജയ
ഗാനരചനബിച്ചു തിരുമല
ഗായകര്‍ജയ വിജയ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: November 14 2018 15:08:33.
മലമേലമരും ശബരീശാ
പ്രാർത്ഥനയോടെ വരുന്നയ്യാ
എരുമേലിയിലൊരു പേട്ടയുമാടി
ഇരുമുടി ചൂടി വരുന്നയ്യാ

നിറതേങ്ങയിലീ കർപ്പൂരങ്ങൾ -
ക്കിടവും വലവും നീയല്ലേ
അഭയം നീ ശ്രീശബരീശാ
അനുപമ ഗുണഗണ നിലയനമേ

നിറകണ്ണുകളിൽ നീയാണെന്നും
നിറഞ്ഞു കവിഞ്ഞ പൊരുളയ്യാ
മലകയറുമ്പോൾ മണികണ്ഠാ
മനസിനു ബലമിനി അരുളയ്യാ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts