തുളസീ ദളമായി ഭഗവൽ
സ്വർണ്ണക്കൊടിമരം
Thulasi Dalamayi Bhagaval (Swarnakkodimaram)
വിശദവിവരങ്ങള്‍
വര്‍ഷം 1984
സംഗീതംജയ വിജയ
ഗാനരചനബിച്ചു തിരുമല
ഗായകര്‍ജയ വിജയ
രാഗംആഭേരി
ഗാനത്തിന്റെ വരികള്‍
Last Modified: December 01 2015 11:57:51.
തുളസീ ദളമായ് ഭഗവൽ സന്നിധിയിൽ…
അയ്യപ്പാ ഉതിരുന്നുടലും ഉയിരും ഞങ്ങളിതാ….
തുളസീ ദളമായ് ഭഗവൽ സന്നിധിയിൽ…
അയ്യപ്പാ ഉതിരുന്നുടലും ഉയിരും ഞങ്ങളിതാ….
തുളസീ ദളമായ് ഭഗവൽ സന്നിധിയിൽ………….

നിൻ സ്വന്തമല്ലാത്ത മാതാവിനായ്…. ,
അവർക്കില്ലാത്ത നോവിന്നൊരുപശാന്തിക്കായ്
നിൻ സ്വന്തമല്ലാത്ത മാതാവിനായ്….
അവർക്കില്ലാത്ത നോവിന്നൊരുപശാന്തിക്കായ്
ലഭിക്കാത്ത പുലിപ്പാലിന്നൊരുനാൾ കൊടും, കാട്ടിൽ..
പുലി വേട്ട വിളയാടിയ ശബരീശ്വരാ
ലഭിക്കാത്ത പുലിപ്പാലിന്നൊരുനാൾ കൊടും, കാട്ടിൽ..
പുലി വേട്ട വിളയാടിയ ശബരീശ്വരാ
തുളസീ ദളമായ് ഭഗവൽ സന്നിധിയിൽ… അയ്യപ്പാ
ഉതിരുന്നുടലും ഉയിരും ഞങ്ങളിതാ….
തുളസീ ദളമായ് ഭഗവൽ സന്നിധിയിൽ………….

മഞ്ചാംബ മനം കൊണ്ടു മണവാളനായ്,…
നിന്നെ മലർ തൂകി എതിരേൽക്കാൻ പല കാലമായ്
മഞ്ചാംബ മനം കൊണ്ടു മണവാളനായ്,…
നിന്നെ മലർ തൂകി എതിരേൽക്കാൻ പല കാലമായ്
മിഴിയൂന്നി അമരുമ്പോൾ ഒരു കന്നിതൻ, സ്വാമി
ശരണം കേട്ടടിയോടെ തകരുമ്പോഴും
മിഴിയൂന്നി അമരുമ്പോൾ ഒരു കന്നിതൻ, സ്വാമി
ശരണം കേട്ടടിയോടെ തകരുമ്പോഴും
തുളസീ ദളമായ് ഭഗവൽ സന്നിധിയിൽ… അയ്യപ്പാ
ഉതിരുന്നുടലും ഉയിരും ഞങ്ങളിതാ….
തുളസീ ദളമായ് ഭഗവൽ സന്നിധിയിൽ………….
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts