ദൂരെ ദൂരെ
പൂക്കാലം (ആഘോഷ ഗാനങ്ങൾ)
Doore Doore (Pookkaalam (Festival Songs))
വിശദവിവരങ്ങള്‍
വര്‍ഷം 2000
സംഗീതംകെ രാഘവന്‍
ഗാനരചനചൊവ്വല്ലുര്‍ കൃഷ്ണന്‍ക‍ട്ടി
ഗായകര്‍മധു ബാലകൃഷ്ണൻ ,രാധിക തിലക്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 10 2012 03:38:40.

ദൂരെ ദൂരെ പൂവറുക്കാൻ എന്തേ പോകാത്തൂ
ആൺ തുണയ്ക്കായ് ആരുമാരും എന്തേ പോരാത്തൂ
കാക്കക്കറുമ്പി പെണ്ണാളേ
കാണാൻ തിടുക്കമായ് ആണാളേ
ഇനി വന്നാട്ടെ വന്നാട്ടേ ദൂരെ പോകാലോ
(ദൂരെ ദൂരെ…)

കാടു കേറി പൂവറുക്കുമ്പം കൺ നിറയെ കാണല്ലോ
കള്ളിപ്പെണ്ണേ അന്നേരം നിൻ നുണക്കുഴിപ്പൂവും നുള്ളാലോ
മാരനെ ഞാൻ കാട്ടിത്തരാം ഓണക്കിളി പെൺകിടാവേ
നീ വരുന്നോ നീ വരുന്നോ നീ വരുന്നോ
(ദൂരെ ദൂരെ…)

ഉത്രാടനാൾ പൂനിലാവിൽ കാതോർത്തു ഞാൻ നിൽക്കുമ്പോൾ
ഉടുത്തൊരുങ്ങി പാട്ടും പാറ്റി ഊഞ്ഞലൈൽ ഞാനോടുമ്പോൾ
കാറ്റു വന്നു കാതിൽ പറഞ്ഞു
കാത്തു നിൽക്കാൻ നേരമില്ലെന്ന്
നീയറിഞ്ഞോ നീയറിഞ്ഞോ നീയറിഞ്ഞോ
(ദൂരെ ദൂരെ…)

 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts