കറുകറെ മാനം
പൂക്കാലം (ആഘോഷ ഗാനങ്ങൾ)
Karukare Maanam (Pookkaalam (Festival Songs))
വിശദവിവരങ്ങള്‍
വര്‍ഷം 2000
സംഗീതംകലാരത്നം കെ ജി ജയൻ (ജയ വിജയ)
ഗാനരചനചൊവ്വല്ലുര്‍ കൃഷ്ണന്‍ക‍ട്ടി
ഗായകര്‍ജി വേണുഗോപാല്‍ ,രാധിക തിലക്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 02 2012 14:42:06.

കറുകറെ മാനം പൊട്ടിച്ചിതറണ
കരയും കായലുമൊന്നായി
പെയ്തൊഴിയാതെ പിന്നിൽ മലരണു
കർക്കിടകത്തിലെ പേമാരി
(കറുകറെ…)

ആറ്റയും മക്കളും പൊയ്ക്കോളേ
മറ്റന്നാൾ രാവിലെ വന്നോളേ
മറ്റന്നാൾ രാവിലെ വന്നിട്ട്
പടിക്കലെ കണ്ടം കൊയ്തോളെ
പടിക്കലെ കണ്ടം കൊയ്തിട്ട്
മുറ്റത്ത് കറ്റ വിരിച്ചോളെ
മുറ്റത്ത് കറ്റ വിരിച്ചിട്ട്
കതിരും പതിരും തിരിച്ചോളേ
കതിരും പതിരും തിരിച്ചോളേ
(കറുകറെ…)

കതിരും പതിരും തിരിച്ചിട്ട്
പത്തായത്തിൽ നിറച്ചോളേ
പത്തായത്തിൽ നിറച്ചിട്ട്
പതിവുള്ള പതമളന്നെടുത്തോളേ
പതിവുള്ള പതമളന്നെടുത്തിട്ട്
തന്തോയത്തോടെ പൊയ്ക്കോളേ
തന്തോയത്തോടെ പോയിട്ട്
കുത്തിത്തിന്നു കുടിച്ചോളേ
കുത്തിത്തിന്നു കുടിച്ചോളേ
(കറുകറെ…)

 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts