വാനമ്പാടിക്കിളികള്‍ ഉണര്‍ന്നു
എന്റെ വാനമ്പാടി
Vaanampaadikkilikal Unarnnu (Ente Vaanambaadi)
വിശദവിവരങ്ങള്‍
വര്‍ഷം 1986
സംഗീതംആലപ്പി രംഗനാഥ്
ഗാനരചനആലപ്പി രംഗനാഥ്
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:26:35.


വാനമ്പാടിക്കിളികളുണര്‍ന്നു
വാനം നീളെ പറന്നുയര്‍ന്നു
കൂടും കാത്തൊരു പൊന്നുദയക്കിളി
തൂവല്‍ ചീകി മിനുക്കിയൊതുക്കി
മാമല മേലെ.....

ഇന്ന് കിഴക്ക് വിളക്ക് തെളിച്ചവള്‍
എഴുതിരി മുഴുതിരി പൊന്‍തിരി പൂത്തിരി
മഴയോരം കാടോരം
പുഴയോരം കടലോരം
ചെറുതിരി ചെറു കിളികള്‍ തന്‍ കയ്യില്‍
കൊടുത്തയയ്ക്കുന്നേ – മണ്ണിനു
വെളിച്ചമേകുന്നെ

മണ്‍ കുടിലില്‍ മാളങ്ങളില്‍
ജീവിതം ഉണര്‍ന്നു
മണ്ണിന്റെ പൊന്‍ സ്വപ്നങ്ങളേ
സസ്യജീവനും മുളച്ചു (മണ്‍ കുടിലില്‍ )
ആഹാ സുപ്രഭാതം പ്രഭാതം
(വാനമ്പാടി )

താളമേളം കൊട്ടി ഞങ്ങള്‍
ഈ വഴി വരുന്നു
ദുഃഖങ്ങളെ നഷ്ട സ്വപ്നങ്ങളെ
നിങ്ങളിന്നു വഴി മാറൂ (താളമേളം )
(വാനമ്പാടീ )

മാമല മേലെ … മാമല മേലെ … മാമല മേലെ …
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts