ഏറ്റുവാങ്ങുക
പടയൊരുക്കപ്പാട്ടുകൾ വാല്യം II (വിപ്ലവ ഗാനങ്ങൾ)
Ettuvaanguka (Padayorukkappattukal Vol II (Viplava Gaanagal))
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംവി കെ ശശിധരൻ
ഗാനരചനകരിവള്ളൂർ മുരളി
ഗായകര്‍വി കെ ശശിധരൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: March 18 2012 03:22:13.

ഏറ്റു വാങ്ങുക....പ്രിയ സഖാക്കളെ നിങ്ങള്
ഇതേറ്റു വാങ്ങുക ഇതേറ്റു വാങ്ങുക
വാക്കുകള് തോറ്റു പിന്മടങ്ങുമീ മുഹൂര്ത്തത്തില്
ഊറ്റമോടെ ഞങ്ങള് കൈ മാറുമീ വികാരങ്ങള്
ഏറ്റു വാങ്ങുക നിങ്ങള് ഏറ്റു വാങ്ങുക
അടിമ ഭാരതത്തെയന്നടക്കി വാണിടാന്
കൂലി ഭരണ യന്ത്രമന്നുരുക്കി വാര്ത്തവര്
അടരുകള് തുരുംബെടുത്ത ധര്മ്മശാസന....
അവിടെ മര്ത്യ രക്ത മയം ചുവപ്പു നാട...
അടിമുടി തകര്ത്തു പണിതതില്ലയെങ്കിലും
അതിനു മാനവികത തന്റെ ഹൃദയമേകി നാം...
പണിയെടുക്കുവോര് ഒരൊറ്റ വര്ഗ്ഗമെന്നറിഞ്ഞു നാം
പടനയിക്കുകെന്നതേ മാര്ഗ്ഗമെന്നറിഞ്ഞു നാം...
വില്പനയ്ക്ക് വന്നു നാട് കൈയടക്കി അന്നവര്
വില്പനയ്ക്ക് വീണ്ടും വിലക്കെടുക്കലും...
വിത്തുകുത്തുമധികാരികളറിയുന്നുണ്ട്....
വിറ്റഴിക്കുമീ നാടിന്നാധാരങ്ങള്
കെട്ട മതസഹിഷ്ണുത കെട്ടുപോയ ജീവിതം
കെട്ടുപോയ സ്വാശ്രയം കെട്ട സ്വാതന്ത്ര്യവും
ഒക്കെനമ്മളലകളൂതി ഊതിയുയര്ത്തീടണം
വിശ്വമോചനത്തിന്റെ പുതിയ കാട്ടു തീ...
നമ്മളിന്നതറിയണം .... നമ്മളതേ പറയണം
നമ്മളീ നാടിന്റെ കാവലാവണം.....  
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts