പതിരുള്ള നാഴൂരി
ചിത്രവസന്തം
Pathirulla Nazhoori (Chitravasantham)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംരഘുകുമാർ
ഗാനരചനരാജീവ് ആലുങ്കൽ
ഗായകര്‍പി ജയചന്ദ്രൻ
രാഗംബിലാസ്ഖനി തോടി
ഗാനത്തിന്റെ വരികള്‍
Last Modified: June 22 2022 09:07:52.



 
പതിരുള്ള നാഴൂരി നെല്ലുമായെന്നമ്മ
പടി കേറിയെത്തുന്ന സായന്തനം
കണ്ണീരു പെയ്യുന്ന കോലായിലെന്നുടെ
ശോകരാമായണപാരായണം
(പതിരുള്ള )

ഓര്‍മ്മകള്‍ക്കിപ്പോഴും ബാല്യം
ഓണനിലാവു പോല്‍ ദീപ്തം
(ഓര്‍മ്മകള്‍ക്കിപ്പോഴും )

ചിതലുകള്‍ ചിത്രം വരയ്ക്കുന്ന ചുമരില്‍
ചിരി തൂകി അച്ഛന്റെ ഛായാചിത്രം
(ചിതലുകള്‍ )
ഇല്ലായ്മ തന്‍ കളിത്തൊട്ടിലില്‍ അനുജന്റെ
എല്ലാം മറന്നുള്ള മയക്കം
ചിങ്ങക്കിളി പാടും പാട്ടിലും കദനം
(ഓര്‍മ്മകള്‍ക്കിപ്പോഴും )
(പതിരുള്ള )

ഒഴിയാത്ത വേദന തീരുവാന്‍ മുത്തശ്ശി
വെറുതെ പുരട്ടുന്നു ധാന്വന്തരം
(ഒഴിയാത്ത )
ക്ലാവു പിടിച്ചൊരു ഓട്ടുകിണ്ണം പോലെ
കുഞ്ഞേച്ചി തന്‍ ലോല ചിത്തം
ചിങ്ങക്കിളി പാടും പാട്ടിലും കദനം
(ഓര്‍മ്മകള്‍ക്കിപ്പോഴും )
(പതിരുള്ള )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts