മാതളപ്പൂവേ
ചിത്രവസന്തം
Mathalappove (Chitravasantham)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംരഘുകുമാർ
ഗാനരചനരാജീവ് ആലുങ്കൽ
ഗായകര്‍മധു ബാലകൃഷ്ണൻ
രാഗംമലയമാരുതം
ഗാനത്തിന്റെ വരികള്‍
Last Modified: August 02 2012 03:46:14.
 
മാതളപ്പൂവേ മാറില്‍ മിന്നും മുത്തു തരാമോ
എന്നെ മുത്തമിടാമോ
ആവണിപ്പൂവേ കാണാപ്പൊന്നിന്‍ ചെപ്പുതാരാമോ
മണിച്ചെപ്പു തരാമോ
നെഞ്ചിനുള്ളില്‍ പ്രാവു പോലെ പാറിപ്പറക്കാമോ
മഞ്ഞുനിലാക്കമ്പിളിയില്‍ ചേര്‍ന്നു മയങ്ങാമോ
(മാതളപ്പൂവേ )

നേരം മയങ്ങണ നേരം
ദൂരെ രാക്കുയിലീണം മുളുമ്പം
ഞാവല്‍ പൂത്ത താഴു്വര തോറും തേടുവതാരെ നീ
(നേരം )
വെള്ളിലത്താളിയും തേച്ചു കുളിച്ചു നീ വേഗമിങ്ങെത്തില്ലേ (2)
മിന്നാമിനുങ്ങിന്റെ റാന്തലുമായി ഞാന്‍ നിന്നെയും തേടുന്നേ
നെഞ്ചം നൊന്തു വിളിക്കുന്നേ
പാല്‍പ്പുഴയില്‍ പാതി മെയ്യും മുങ്ങി നീ നിര്‍ക്കുമ്പം
താരകങ്ങള്‍ താഴെ വന്നു നിന്നുടല്‍ കാണാനായി
(മാതളപ്പൂവേ )

ചോലമരത്തിന്‍ ചോട്ടില്‍ - നീല
ചേലയുടുത്തു നീ നില്‍ക്കുമ്പം
തങ്കം തോല്‍ക്കും മേനിയിലാദ്യം തൊട്ടതു ഞാനല്ലേ
(ചോലമരത്തിന്‍ )
കാട്ടു പൂഞ്ചോലയെ പാട്ടു പഠിപ്പിച്ച കൂട്ടിനിളംകിളിയേ (2)
താരമ്പന്‍ താലോലിച്ചോമനിച്ചീടുന്ന താരുണ്യം നീയല്ലേ
എന്റെ താമരപ്പൂമൈനേ
നിന്‍ കവിളിന്‍ പൂഞ്ചുഴിയില്‍ നാണം നിറയുമ്പം
ആടി മേഘം കൂത്തു കാണാന്‍ കുന്നേറിയെത്തുന്നേ
(മാതളപ്പൂവേ )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts