നെഞ്ഞുരുകി കരഞ്ഞു ഞാൻ
വർണ്ണ വൃന്ദാവനം
Nenjuruki Karanju Njaan (Varna Vrindhaavanam)
വിശദവിവരങ്ങള്‍
വര്‍ഷം 2010
സംഗീതംവിദ്യാധരൻ
ഗാനരചനശശികല മേനോന്‍
ഗായകര്‍രാകേഷ്‌ ബ്രഹ്മാനന്ദന്‍
രാഗംഷണ്മുഖപ്രിയ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:32:50.

നെഞ്ചുരുകി കരഞ്ഞു ഞാന്‍ ചെന്തളിരടി പൂകവേ
നിന്തിരുവടി എന്‍ മുന്നില്‍ വരികയില്ലേ.. (നെഞ്ചുരുകി.. )
ചെമ്പകപ്പൂമൊട്ടാകും ചന്ദനക്കുളിര്‍ വിരലാലെ
എന്‍ ശിരസ്സില്‍ തൊട്ടു വരം തരികയില്ലേ.. (ചെമ്പകപ്പൂ.. )
കണ്ണന്‍ തരികയില്ലേ...
(നെഞ്ചുരുകി... )

കണ്ണനല്ലേ കായാമ്പൂവര്‍ണ്ണനല്ലേ സങ്കടങ്ങള്‍
കണ്ടു വെണ്ണ പോലെയുള്ളം അലിയുകയില്ലേ.. (കണ്ണനല്ലേ.. )
മഞ്ജുളമാം മന്ദഹാസ വെണ്ണിലാതീര്‍ത്ഥമെന്റെ
മൂര്‍ദ്ധാവില്‍ പകരുവാന്‍ കനിയുകില്ലേ.. (മഞ്ജുളമാം.. )
കണ്ണന്‍ കനിയുകില്ലേ...
(നെഞ്ചുരുകി... )

കള്ളനല്ലേ കാളിന്ദീതീരമല്ലേ രാധയുമായ്
രാസകേളി ആടിനിന്ന കാമുകനല്ലേ.. (കള്ളനല്ലേ.. )
മോഹനമാം മാറിടത്തില്‍ ചാര്‍ത്തുവാന്‍ ഞാന്‍ കൊരുത്ത
തുളസീഹാരം ഇന്നണിയുകില്ലേ.. (മോഹനമാം.. )
കണ്ണന്‍ അണിയുകില്ലേ...
(നെഞ്ചുരുകി... )




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts