വെണ്ണയുണ്ണുന്ന
വർണ്ണ വൃന്ദാവനം
Vennayunnunna (Varna Vrindhaavanam)
വിശദവിവരങ്ങള്‍
വര്‍ഷം 2010
സംഗീതംവിദ്യാധരൻ
ഗാനരചനശശികല മേനോന്‍
ഗായകര്‍ഗണേഷ്‌ സുന്ദരം
രാഗംഗാമനാശ്രമ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:32:50.

വെണ്ണയുണ്ണുന്ന കണ്ണനാമുണ്ണിയെ
നെഞ്ചിലേറ്റി നടക്കുന്നു ഞാന്‍.. (വെണ്ണയുണ്ണുന്ന.. )
രാവെന്നില്ല പകലെന്നുമില്ലാതെ
കൃഷ്ണ കൃഷ്ണാ ജപിക്കുന്നു ഞാന്‍.. (രാവെന്നില്ല.. )
(വെണ്ണയുണ്ണുന്ന... )

കൃഷ്ണ ഗോവിന്ദ സച്ചിന്മയാ ഹരേ
നന്ദ നന്ദനാ വൃഷ്ണീകുലേശ്വരാ
സച്ചിദാനന്ദ കൃഷ്ണാ ജഗത്പതേ
മുക്തിദായകാ പാഹിമാം പാഹിമാം...

എത്ര കാലമായ് ഈ നടപ്പന്തലില്‍
മിത്രഭാവേന ഞാനിരിപ്പൂ.. (എത്ര കാലമായ്.. )
ഒറ്റ മാത്രയാ ദര്‍ശനം പിന്നെയാ
പാദപദ്മത്തിലൊന്നു പ്രണാമവും.. (ഒറ്റ മാത്രയാ.. )
വേറെ മോഹങ്ങളൊന്നുമില്ലാ കൃഷ്ണാ
ഏറെ വൈകാതെ വന്നീടണേ... (വേറെ മോഹങ്ങളൊന്നുമില്ലാ.. )

കൃഷ്ണ ഗോവിന്ദ സച്ചിന്മയാ ഹരേ
നന്ദ നന്ദനാ വൃഷ്ണീകുലേശ്വരാ
സച്ചിദാനന്ദ കൃഷ്ണാ ജഗത്പതേ
മുക്തിദായകാ പാഹിമാം പാഹിമാം...

ഒന്നുമില്ലല്ലോ കാണിക്കയായിടാന്‍
കാണേ കാണേ തീരുന്നു ജന്മം.. (ഒന്നുമില്ലല്ലോ.. )
അന്നന്നേക്കു കഴിയുവാനന്നവും
തൃപ്രസാദവും നീ തരുന്നു നിത്യം.. (അന്നന്നേക്കു.. )
സര്‍വ്വമര്‍പ്പണം നിന്‍ സമക്ഷം പ്രഭോ
സ്വീകരിക്കണേ എന്നില്‍ കനിയണേ.. (സര്‍വ്വമര്‍പ്പണം.. )
(വെണ്ണയുണ്ണുന്ന... )




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts