കണ്ണന്റെ ലീലകൾ
വർണ്ണ വൃന്ദാവനം
Kannante Leelakal (Varna Vrindhaavanam)
വിശദവിവരങ്ങള്‍
വര്‍ഷം 2010
സംഗീതംവിദ്യാധരൻ
ഗാനരചനശശികല മേനോന്‍
ഗായകര്‍പി ഉണ്ണികൃഷ്ണൻ
രാഗംധര്‍മവതി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:32:50.

 കണ്ണന്റെ ലീലകൾ കണ്ടുകണ്ടങ്ങനെ
അമ്പാടിമുറ്റത്തു നിന്നിരുന്നു (കണ്ണന്റെ)
കണ്ണന്റെ ലീലകൾ കണ്ടുകണ്ടങ്ങനെ
അമ്പാടിമുറ്റത്തു നിന്നിരുന്നു -ഞാൻ
ഒരു കൃഷ്ണതുളസിയായ് നിന്നിരുന്നു
കണ്ണനിടയ്ക്കിടെ തുളസീദളം നുള്ളി
മുടിയിൽ തിരുകി നടന്നിരുന്നു-അന്ന്
മുടിയിൽ തിരുകി നടന്നിരുന്നു
(കണ്ണന്റെ)

കാലിയെ മേച്ചുകൊണ്ടന്നു നടന്നതും
കാളിയസർപ്പത്തിൻ ദുർമ്മദം തീർത്തതും(കാലിയെ)
ഉരലിൽ ബന്ധിച്ചമ്മ കോപിച്ചതും-പിന്നെ
ഉറിയിൽ നിന്നും വെണ്ണ മോഷ്ടിച്ചതും
നന്ദകിശോരന്റെ ലീലകളോരോന്നും
ഇന്നലെയെന്നോണം ഓർക്കുന്നു ഞാൻ-എല്ലാം
ഇന്നലെയെന്നോണം ഓർക്കുന്നു ഞാൻ
(കണ്ണന്റെ)

ഇജ്ജന്മം അക്കഥ ഒക്കെയും ഓർക്കവേ
മുജ്ജന്മ പുണ്യത്തിൻ ധന്യത പുൽകവേ(ഇജ്ജന്മം)
സർവം സമർപ്പിച്ചു നിൽക്കുന്നു ഞാൻ -എന്റെ
ദു:ഖങ്ങളെല്ലാം മറക്കുന്നു ഞാൻ
ഗോപികാരമണന്റെ തൃക്കാൽക്കലിങ്ങനെ
തൊഴുതു നിൽക്കാൻ വരം നൽകിടേണം-എന്നും
തൊഴുതു നിൽക്കാൻ വരം നൽകിടേണം
(കണ്ണന്റെ)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts