ആഭരണം തിരുവാഭരണം
ശബരിമല
Aabharanam Thiruvaabharanam (Sabarimala)
വിശദവിവരങ്ങള്‍
വര്‍ഷം 2002
സംഗീതംബാലഭാസ്കര്‍
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍പി ജയചന്ദ്രൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 08 2013 11:40:10.

ആഭരണം തിരുവാഭരണം
അയ്യനയ്യപ്പൻ തിരുവടിയ്ക്കണിയാൻ
അവനിയിലുള്ളതെല്ലാം ആഭരണം
അഴിയാതോരഴകിന്റെ ആഭരണം (2)

ആദിത്യചന്ദ്രൻമാർ കർണകുണ്ഡലങ്ങള്‍
ആകാശഗംഗ നിനക്കരഞ്ഞാണം (2)
ആയിരം താരകങ്ങൾ രുദ്രാക്ഷമണികള്‍
അന്തിപ്പൊന്നിളവെയിൽ ഉത്തരീയം
(ആഭരണം...)

കാർമുകിൽ നിരകൾ കാർകൂന്തലൊരുക്കും
കടലുകളേഴും നിൻ മിഴിയെഴുതും (2)
ഇടിമിന്നൽ ചുരികയായ് തൃക്കയ്യിൽ ഒതുങ്ങും
ഇടമഴ പനിനീരായ് അഭിഷേകം





malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts