എത്ര കൊതിച്ചിരുന്നു
ഇനിയും കേൾക്കുവാനായി
Ethra kothichirunnu (Iniyum Kelkkuvaanayi)
വിശദവിവരങ്ങള്‍
വര്‍ഷം 2004
സംഗീതംഅനിൽ പി അനുക്
ഗാനരചനഅജയ് എസ് കുമാർ
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: September 14 2023 05:28:12.
എത്ര കൊതിച്ചിരുന്നെന്നോ
എന്നനുരാഗമെന്നുണർത്തിക്കാൻ
എത്ര കൊതിച്ചിരുന്നെന്നോ
എന്നനുരാഗമെന്നുണർത്തിക്കാൻ
എന്നിനി നിന്നാത്മ തംബുരു ശ്രുതിയിൽ
എൻ പ്രിയ നാദങ്ങളലിഞ്ഞുചേരും
എത്ര കൊതിച്ചിരുന്നെന്നോ
എന്നനുരാഗമെന്നുണർത്തിക്കാൻ

ഭാമിനി നിൻ ലാസ്യഭംഗി കണ്ടെൻ
ഭാവനാ മനോഞ്ജമാം കാവ്യമുണർത്തീ
ഭാമിനി നിൻ ലാസ്യഭംഗി കണ്ടെൻ
ഭാവനാ മനോഞ്ജമാം കാവ്യമുണർത്തീ
വിടചൊല്ലും നേരത്തും നിന്നോടെൻ സ്നേഹം
ഒന്നുരിയാടാൻ കഴിഞ്ഞതില്ല..
എത്ര കൊതിച്ചിരുന്നെന്നോ
എന്നനുരാഗമെന്നുണർത്തിക്കാൻ..

പോയ കാലത്തിലും ആ സ്മൃതികളിലും
നിൻ നിറമുള്ള ചിത്രം തെളിഞ്ഞു നിൽക്കുന്നൂ
പോയ കാലത്തിലും ആ സ്മൃതികളിലും
നിൻ നിറമുള്ള ചിത്രം തെളിഞ്ഞു നിൽക്കുന്നൂ
അതിൽ നിൻ മായാത്ത മൃദുമന്ദഹാസം
വിരഹവേദനയായി..
(എത്ര കൊതിച്ചിരുന്നെന്നോ ...) 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts