ശ്രീ രാമചന്ദ്ര ചരണോ
ശ്രീരാമ പാദം
Sreeramachandra Charano (Sreerama Padam)
വിശദവിവരങ്ങള്‍
വര്‍ഷം 2006
സംഗീതംകൈതപ്രം വിശ്വനാഥ്‌
ഗാനരചനപി സി അരവിന്ദന്‍
ഗായകര്‍കെ എസ് ചിത്ര
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: March 25 2021 10:30:15.
ശ്രീ രാമചന്ദ്ര ചരണൗ മനസ്സാ സ്മരാമി...
ശ്രീ രാമചന്ദ്ര ചരണൗ വചസ്സാ ഗ്രണാമി..
ശ്രീ രാമചന്ദ്ര ചരണൗ ശിരസ്സാ നമാമി...
ശ്രീ രാമചന്ദ്ര ചരണൗ ശരണം പ്രപദ്യേ...

ദ്വാരകാപുരിയിങ്കല്‍ പണ്ടു ദിനം തോറും
ദ്വാപരാ യുഗ നാഥന്‍ പൂജിച്ച ബിംബം..
നന്തിയാറിന്‍ പുണ്യ തീരത്തു കൗസല്യാ-
നന്ദനന്‍ ശ്രീരാമ ചന്ദ്രന്‍റെ ബിംബം
തൃപ്പ്രയാര്‍ തേവരിന്‍ താരക ബിംബം..

മുഖ മണ്ഡപത്തില്‍ ഇരുന്നു മരുത് സുതന്‍
നാമങ്ങള്‍ അര്‍ച്ചിക്കും സ്വാമിതന്‍ ബിംബം
ഇടം വലം കുടികൊള്ളും ഭൂമിയും രമയും
ഇടതടവെന്നിയെ പൂജിക്കും ബിംബം
തൃപ്പ്രയാര്‍ തേവരിന്‍ താരക ബിംബം..

ദശരഥ നന്ദന രാമ നമോ
ദശമുഖ മര്‍ദ്ദന രാമ നമോ
താപസ രഞ്ജന രാമ നമോ
താപ വിഭഞ്ജന രാമ നമോ

മായികമാമൊരു സ്ഥാനത്തിരുന്നു
വിഷ്ണു മായയും സേവിക്കും മോഹന ബിംബം
അത്താഴ ശീവേലിക്കെത്തും സുരന്മാര്‍ക്കും
ചിത്താര്‍ത്ഥമരുളീടും പാവന ബിംബം
തൃപ്പ്രയാര്‍ തേവരിന്‍ താരക ബിംബം..

ദശരഥ നന്ദന രാമ നമോ
ദശമുഖ മര്‍ദ്ദന രാമ നമോ
താപസ രഞ്ജന രാമ നമോ
താപ വിഭഞ്ജന രാമ നമോ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts