അനുരാഗ ചിന്തകൾ
ഒരിക്കൽ നീ പറഞ്ഞു
Anuraaga Chinthakal (Orikkal Nee Paranju)
വിശദവിവരങ്ങള്‍
വര്‍ഷം 2010
സംഗീതംഉമ്പായി
ഗാനരചനഈസ്റ്റ്കോസ്റ്റ് വിജയന്‍
ഗായകര്‍ഉമ്പായി
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:32:47.

അനുരാഗചിന്തകൾ എന്നും നിറം ചാർത്തും
ഓർമ്മകളേ നിന്നിഷ്ട സ്വപ്നങ്ങളേ (2)
ഇന്നു നിന്നുടെ സിരകളെല്ലാം
സ്നേഹ മന്ത്ര ധ്വനികളുണരും പാനപാത്രങ്ങൾ
(അനുരാഗചിന്തകൾ.. ..)

പ്രത്യാശയായ് പ്രതീക്ഷയായ് ഞാൻ
മുന്നിൽ ഇല്ലേ ഇവിടെ നിൻ പിന്നിലില്ലേ (2)
ചുറ്റുമവിടെയും ഇവിടെയും എവിടെയും ഞാനില്ലേ
(അനുരാഗചിന്തകൾ.. ..)

പിന്നെയെന്തിനു കണ്മണി നിൻ
ആശകൾക്കൊരു ശോക ഭാവം നൽകണം (2)
ഓമൽ സ്വപ്നമെല്ലാം ചിറകൊടിഞ്ഞൊരു
ചലനമറ്റതാക്കണം
(അനുരാഗചിന്തകൾ.. ..)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts