പ്രഭാമയി പ്രകൃതി
പിന്നേയും പാടുന്നു സൈഗൾ
Prabhaamayi prakruthi (Piineyum Paadunnu Saigal)
വിശദവിവരങ്ങള്‍
വര്‍ഷം 2010
സംഗീതംഉമ്പായി
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍ഉമ്പായി
രാഗംയമുനാ കല്യാണി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:32:46.

പ്രഭാമയീ പ്രകൃതീ
പ്രഭാത കുങ്കുമമണിഞ്ഞു നിൽക്കും
പ്രകൃതീ പ്രഭാമയീ പ്രകൃതീ പ്രഭാമയീ
(പ്രഭാമയീ പ്രകൃതീ..)

നീഹാർദ്ര ദലങ്ങൾ വിടർത്തും കൽഹാര പുഷ്പങ്ങൾ ചൂടി
മഞ്ഞ പൊൻവെയിലാടകൾ ചാർത്തി മഞ്ജു നർത്തനമാടും (2)
മനോഹരീ ....
മനോഹരീ പറയൂ നീയേതു മുനിയുടെ മാനസമഞ്ജരി
(പ്രഭാമയീ പ്രകൃതീ..)

താഴമ്പൂവണി വേണിയഴിഞ്ഞു താമരമുകുളമുലഞ്ഞു
തങ്കത്തരിവള അണിയും കൈയ്യാൽ തൻ കളിവീണ മീട്ടും (2)
മനോഹരീ..
മനോഹരീ പറയൂ നീയേതു കവിയുടെ മാനസ നന്ദിനി
(പ്രഭാമയീ പ്രകൃതീ..)




 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts