എൻ സ്വനഗ്രാഹിയിൽ
പിന്നേയും പാടുന്നു സൈഗൾ
En Swangraahiyil (Piineyum Paadunnu Saigal)
വിശദവിവരങ്ങള്‍
വര്‍ഷം 2010
സംഗീതംഉമ്പായി
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍ഉമ്പായി
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:32:46.

എൻ സ്വനഗ്രാഹിയിൽ മന്ത്ര മധുരമായ്
പിന്നെയും പാടുന്നു സൈഗാൾ
പിന്നെയും പാടുന്നു സൈഗാൾ
(എൻ സ്വനഗ്രാഹിയിൽ..)

നിന്നെയുറക്കുന്നൊരീ ഈണം സഖീ
നിന്റെ കൺകളെ ഉമ്മ വെയ്ക്കുന്നു
നിന്റെ കൺകളെ ഉമ്മ വെയ്ക്കുന്നു
(എൻ സ്വനഗ്രാഹിയിൽ..)

കാലൊച്ച കേൾക്കാതകത്തു വന്നെത്തുന്ന
കാറ്റിൻ സുഗന്ധമായ് നീയുറങ്ങ് (2‌)
വാരിപ്പുണർന്നെന്നെ കോരിത്തരിപ്പിക്കും
വാസന്ത ചന്ദ്രികയായ് നീ മയങ്ങ് ഒരു
വാസന്ത ചന്ദ്രികയായ് നീ മയങ്ങ്(വാരിപ്പുണർന്നെന്നെ..)
(എൻ സ്വനഗ്രാഹിയിൽ..)

തെന്നലിൽ പാറി വന്നെൻ മാറിൽ ചായുന്ന
സ്വർണ്ണക്കിളിതൂവലായ് നീ മയങ്ങ് (2)
ചെമ്പനീർപൂവിൻ കൈക്കുമ്പിളിൽ വീണൊരു
മഞ്ഞുനീർ മുത്തായി നീയുറങ്ങ് ഒരു
മഞ്ഞുനീർ മുത്തായി നീയുറങ്ങ്(ചെമ്പനീർ..)
(എൻ സ്വനഗ്രാഹിയിൽ..)

നിദ്രയെപ്പുൽകും നിനക്കു നിലാവുള്ള
രാത്രി തൻ സൗന്ദര്യമാരു തന്നു (2)
രാപ്പാടി പ്രേമിച്ച് പാടിയുറക്കുന്ന
രാപ്പൂവിൻ സൗഭഗമാരു തന്നു നിനക്ക്
രാപ്പൂവിൻ സൗഭഗമാരു തന്നു(രാപ്പാടി..)
(എൻ സ്വനഗ്രാഹിയിൽ..)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts