എന്തിനധീരത
അക്ഷരഗീതങ്ങൾ
Enthinadheeratha (Aksharageethangal)
വിശദവിവരങ്ങള്‍
വര്‍ഷം 1989
സംഗീതംവി കെ ശശിധരൻ
ഗാനരചനബര്‍തോള്‍ത് ബ്രഹത് ,വാമൻ നിംബൽകർ ,ഏഴാച്ചേരി രാമചന്ദ്രന്‍ ,മുല്ലനേഴി ,കരിവള്ളൂർ മുരളി ,കെ കെ കൃഷ്ണകുമാർ ,പാങ്ങാട് പികെ തങ്കപ്പൻ പിള്ള ,ഡോ എം‌പി പരമേശ്വരൻ ,എം‌എം സചീന്ദ്രൻ ,എം‌എസ് മോഹനൻ ,എം വിജയകുമാർ
ഗായകര്‍ലഭ്യമല്ല
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: May 12 2018 09:03:42.

നാളെ നേതാക്കളായ് മാറേണ്ട നിങ്ങള്‍ക്ക്
കാലം അമാന്തിച്ചു പോയില്ലാ
(നാളെ..)

നിങ്ങള്‍ പഠിക്കുവിന്‍ നിങ്ങള്‍ പഠിക്കുവിൻ
ആദ്യക്ഷരം മുതല്‍ മേലോട്ട്
(നിങ്ങൾ..)

ബാലപാഠങ്ങള്‍ പഠിച്ചോളിൻ
മതിയാകില്ലെങ്ങിലും നന്നായി പഠിച്ചോളിൻ
(ബാലപാഠങ്ങള്..)

എന്തിന്നധീരത ഇപ്പോൾ തുടങ്ങുവിൻ
എല്ലാം നിങ്ങൾ പഠിക്കേണം
തയ്യാറാകണം ഇപ്പോള്‍ തന്നെ
ആജ്ഞാശക്തിയായി മാറീടാൻ
(എന്തിന്നധീരത..)

നാടു കടത്തപ്പെട്ടവരേ
തടവിലടക്കപ്പെട്ടവരേ
എന്നും അടുക്കളക്കുള്ളിൽ കുടുങ്ങി
ഒതുങ്ങിയിരിക്കും വീട്ടമ്മമാരേ
(നാടു കടത്തപ്പെട്ടവരെ..)
വാർദ്ധക്യ പെൻഷൻ വാങ്ങിയിരിക്കും
വന്ദ്യവയോജികരേ.

(എന്തിന്നധീരത...)

പട്ടിണിയായ മനുഷ്യാ
നീ പുസ്തകം കയ്യിലെടുത്തോളു
പുതുനാരായുധമാണ് നിനക്കതു
പുസ്തകം കയ്യിലെടുത്തോളൂ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts