ധന്യമീ ജന്മം
മാനവീയ ഗീതങ്ങൾ
Dhanyamee janmam (Maanaveeya Geethangal)
വിശദവിവരങ്ങള്‍
വര്‍ഷം 2000
സംഗീതംവി കെ ശശിധരൻ
ഗാനരചനമുല്ലനേഴി ,കുഞ്ഞുണ്ണി മാഷ് ,ഓ എന്‍ വി കുറുപ്പ്
ഗായകര്‍പ്രിയ വേണുഗോപാൽ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:32:43.

ധന്യമീ ജന്മം മലര്‍ച്ചെടിത്തൈയ്യൊന്നു
നട്ടുനനക്കാന്‍ കഴിയുമെങ്കില്‍
നട്ടുനനച്ചു വളര്‍ത്തി അതിലൊരു
പൂ വിരിയിക്കുവാനൊക്കുമെങ്കില്‍
പിന്നെയാ പൂവിന്റെ ചാരത്ത് നിന്നതിന്‍
ഗന്ധം നുകരുവാനൊക്കുമെങ്കില്‍
പൂവിന്റെ സൗരഭം പോലെയീലോകത്ത്
നന്മകള്‍ മാത്രം പരത്തുമെങ്കില്‍..
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts