ഈ രാത്രി എത്രയനാഥം
ജൂൺ മഴയിൽ
Ee raatri etrayanadham (June Mazhayil)
വിശദവിവരങ്ങള്‍
വര്‍ഷം 2006
സംഗീതംഷഹബാസ് അമൻ
ഗാനരചനറഫീഖ് അഹമ്മദ്
ഗായകര്‍ഷഹബാസ് അമൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:32:43.

ഈ രാത്രി എത്ര അനാഥം.. എത്ര വിമൂകം..
താരകളില്ല നിലാവൊളിയില്ല.. വെൺമേഘശീകരമില്ലാ..
ഈ രാത്രി എത്ര അനാഥം.. എത്ര വിമൂകം...
(ഈ രാത്രി... )

നീ വിട ചൊല്ലിയ ഭൂമിയില്‍ പിന്നെയും
ഈറന്‍നിലാവ് പരക്കാം.. (നീ വിട ചൊല്ലിയ.. )
നിന്‍ ചിരിയില്ലാത്ത സന്ധ്യയിലേക്കൊരു
പൂമുല്ല പൊട്ടിച്ചിരിക്കാം..
നീയില്ല കൂടെയെന്നോര്‍ക്കുവാനോ രാധേ
ഏതോ സ്വകാര്യം ജപിക്കാം..
ഓര്‍മ്മകളെന്തേ ചതിക്കാന്‍...

ഈ രാത്രി എത്ര അനാഥം.. എത്ര വിമൂകം...

നിന്റെ നിശബ്ദമാം സമ്മതമെന്ന പോല്‍
നീലത്തടാകം തിളങ്ങാം.. (നിന്റെ നിശബ്ദമാം.. )
നിന്‍ വിളിയെന്ന പോല്‍ രാത്രിയില്‍ കാറ്റിന്റെ
കൈവളച്ചാര്‍ത്തു കിലുങ്ങാം..
നീയെന്റെ ചാരെയുണ്ടെന്നൊരു തോന്നലില്‍
രാക്കടല്‍ നീന്തിക്കടക്കാന്‍..
പാതിയില്‍ ‍ഞാനുണർന്നേക്കാം...
(ഈ രാത്രി... )




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts