കരിമലക്കാട്ടിൽ
കുട്ടികളുടെ പാട്ടുകൾ - വാല്യം II
Karimalakkaattil (Childrens Songs - Vol II)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംആലപ്പി രംഗനാഥ്
ഗാനരചനആലപ്പി രംഗനാഥ്
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:32:41.
കരിമലക്കാട്ടിൽ ഒരു കുടമുല്ലത്തോപ്പിൽ
ഒരു മുയലുണ്ടേ മുയലിനൊരിണയുണ്ടേ
തുള്ളിച്ചാടിച്ചാടി കുണുങ്ങിക്കുണുങ്ങി
പൂവനത്തിൽ തളിരു തേടി യാത്രയായീ
അവർ യാത്രയായീ
(കരിമലക്കാട്ടിൽ...)

അതു വഴി ഇര തേടി വന്നൊരു സിംഹം
വിശന്നും പൊരിഞ്ഞും അലഞ്ഞിടുന്നു
മുയലുകൾ ചാഞ്ചാടി തുള്ളിനടന്നപ്പോൾ
മൃഗരാജൻ സിംഹത്തിനു കൊതിയൂറിപ്പോയി ആ
മൃഗരാജൻ സിംഹത്തിനു കൊതിയൂറിപ്പോയി
നാവിൽ കൊതിയൂറിപ്പോയി
(കരിമലക്കാട്ടിൽ...)

ഒറ്റക്കുതിക്കവൻ മുയലുകൾ തൻ
തൊട്ടടുത്തെത്തി അലറി വിളിച്ചു
മുയലുകൾ പേടിച്ചു ചിന്തിച്ചു പോയി
വഴിയെന്തേ ദുഷ്ടന്റെ കഥ കഴിക്കാൻ
(കരിമലക്കാട്ടിൽ...)


മറ്റൊരു രാജാവു ഞങ്ങൾക്കുണ്ടേ
ചക്കരപ്പാറ തൻ ഗുഹയ്ക്കുള്ളിലേ
ഉച്ചക്ക് തീറ്റയ്ക്ക് ഞങ്ങൾ വേണം
വിട്ടയച്ചീടാൻ ദയ തോന്നണേ
അതു കേട്ടിട്ടാ സിംഹം അലറി വിളിച്ചു
ഞാനല്ലാതാരുണ്ടീ കാട്ടിൽ രാജനായ്
അതു കേട്ടാ സിംഹം അലറി വിളിച്ചു
ഞാനല്ലാതാരുണ്ടീ കാട്ടിൽ രാജനായ്
മുയലിന്റെ കൂടെ നടന്നു സിംഹം
ഒരു പൊട്ടക്കിണർ ചൂണ്ടി മുയൽ കാണിച്ചു
(കരിമലക്കാട്ടിൽ...)

അലറിക്കൊണ്ടാ സിംഹം കിണറ്റിനുള്ളിൽ
മിഴിയിട്ടു നോക്കിയവൻ പല്ലിളിച്ചു
നിഴൽ കണ്ടു മറ്റൊരു ശത്രുവെന്ന്
കരുതിയാ സിംഹം എടുത്തു ചാടി
(കരിമലക്കാട്ടിൽ...)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts