മാനവേദനു മയില്പീലി
മുകുന്ദമാല
Maanavedanu Mayilpeeli (Mukundamaala)
വിശദവിവരങ്ങള്‍
വര്‍ഷം 2008
സംഗീതംസുരേഷ് ശിവപുരം
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍പി ജയചന്ദ്രൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:32:40.
മാനവേദനു മയില്‍പ്പീലി നൽകിയ
മായ നീ ഒരു നോക്കു കാണേണം
മഞ്ജുളാൽത്തറയിലെ കുഞ്ഞുകാല്‍പ്പാടുകൾ
മനസ്സിലും പതിയേണം കൃഷ്ണാ
മനഃസുഖമറിയേണം
(മാനവേദനു.....)


ഓം നമോ ഭഗവതേ വാസുദേവായ (3)
ഒന്നു തൊടാനും കഴിയാതെ
ആ പൊന്മഴമുകിലൊളി മായുമ്പോൾ (2)
കണ്ണുകൾ പുണ്യം പൂണ്ടേ പോയ് (2)
കണ്ണീരിൻ കടലായ് തീർന്നേ പോയ്
(മാനവേദനു.....)

കൃഷ്ണഗീതി ഞാൻ എഴുതേണം
അതു കൃഷ്ണനാട്ടമായ് കളിക്കേണം (2)
നീ തന്ന പീലിത്തിരുമിഴി ചേർത്തൊരു
ദേവകിരീടം തീർക്കേണം (2)
അതും നീയേ ശിരസ്സിൽ ചൂടേണം
(മാനവേദനു.....)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts