വിശദവിവരങ്ങള്‍ | |
വര്‍ഷം | 2008 |
സംഗീതം | സുരേഷ് ശിവപുരം |
ഗാനരചന | എസ് രമേശന് നായര്‍ |
ഗായകര്‍ | പി ജയചന്ദ്രൻ |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:32:40.
കുന്നിമണിയ്ക്കൊരു മോഹം ഗുരുവായൂരപ്പാ നിൻ കുഞ്ഞിളം മാറിലെ മാലയാകാൻ കൂവും കുയിലിനു മോഹം യദുകുലനാഥാ നിൻ മുരളിക പോലെ പാടാൻ എന്റെ കൃഷ്ണാ വാസുദേവാ എവിടെ ഞാനുമിന്നിരിക്കും ഞാൻ എന്തായിത്തീരും (കുന്നിമണിയ്ക്കൊരു...) പാദമാകാൻ മോഹിക്കും ചെന്താരിനെന്നോടു കോപം മേനിയാകാൻ മോഹിക്കും കായാവിൻ പൂവിനു കോപം മാലയാകാൻ മോഹിക്കും മണിമാരിവില്ലിനു കോപം മോഹിക്കുന്നവർ മോഹിച്ചോട്ടേ (2) നേരറിയുന്ന വരേയ്ക്കും നമ്മുടേ നേരറിയുന്ന വരേയ്ക്കും (കുന്നിമണിയ്ക്കൊരു...) പീലിയാകാൻ മോഹിക്കുന്നൊരു നീലമുകിലിനു കോപം കിങ്ങിണിയാകാൻ മോഹിക്കുന്നൊരു കൊന്നപ്പൂവിനു കോപം പാദസരമായ് തീരാൻ ഞാവാൽ പാൽനുരകൾക്കും കോപം കോപിക്കുന്നവർ കോപിച്ചോട്ടെ (2) കോലക്കുഴൽ വിളി നിറയും യദുകുല രാവുകൾ നമ്മളെ അറിയും (കുന്നിമണിയ്ക്കൊരു...) | |