കാതോരം കവിത
ആകാശവാണി ലളിതഗാനങ്ങള്‍
Kaathoram Kavitha (AIR Lalithagaanangal )
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംഎം ജി രാധാകൃഷ്ണന്‍
ഗാനരചനബിച്ചു തിരുമല
ഗായകര്‍എം ജി ശ്രീകുമാർ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:32:40.


കാതോരം കവിത മൂളും കാണാക്കാറ്റിൻ തണുവേൽക്കേ..
പനിനീരിൻ നനവ്‌ പോലെ തോരാമഴ തൻ കുളിരേൽക്കേ
മനസ്സിനുള്ളിൽ പതിയെ വീണ്ടും പഴയ ബാല്യം പൂക്കുന്നു..
മനസ്സിനുള്ളിൽ പതിയെ വീണ്ടും പഴയ ബാല്യം പൂക്കുന്നു...
(കാതോരം... )

ലോകാധിപാ കാന്താ കരുണാലയമേ വാഴ്ക..

ഉണ്ണിയായ് ഞാനമ്മേ നിൻ നെഞ്ചിൽ ചായുമ്പോൾ
പൂമ്പാലമൃതം നല്കുന്നു..
ഓമനത്തിങ്കൾ കിടാവോ... ആരീരോ..
പിച്ച വയ്ക്കാനായുമ്പോൾ മണ്ണിൽ വീഴുമ്പോൾ
പിന്നിൽ താങ്ങായ് നില്ക്കുന്നു..
നാവിൻ തുമ്പിലേതോ പുണ്യം
നാമക്ഷരമായ് വിടരുന്നു.. (നാവിൻ.. )
(കാതോരം... )

കണ്ണനായ് ഞാനമ്മേ കണ്ണിൽ പൂക്കുമ്പോൾ
തൂവെണ്ണയുമായ് പോരുന്നു..
ഓമനത്തിങ്കൾ കിടാവോ... ങ്ങും..
പീലി ചൂടും പൂമെയ്യിൽ ചാർത്താൻ നീയെന്നും
പീതാംബരമായ് മാറുന്നു
താനേ എന്റെ മാറിൽ ചേർന്നു
ശ്രീവത്സം പോൽ ഉതിരുന്നു.. (താനേ.. )
(കാതോരം... )


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts