ഓടക്കുഴൽ വിളി
ശ്യാമവര്‍ണ്ണന്‍
Odakkuzhal Vili (Shyama Varnnan)
വിശദവിവരങ്ങള്‍
വര്‍ഷം 2010
സംഗീതംഹരിപ്രസാദ് ഒറ്റപ്പാലം
ഗാനരചനവി സി രാജഗോപാൽ
ഗായകര്‍മധു ബാലകൃഷ്ണൻ
രാഗംഹിന്ദോളം
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:32:38.
 
ഓടക്കുഴൽ വിളി കേട്ടുവോ തേടിയലയുകയാണു ഞാൻ
എങ്ങു പോയ് കണ്ണാ നീ എന്തിനീ കൈതവം ഓടിയൊളിക്കരുതേ (2)
വെണ്ണ കട്ടു നടന്നു നീ വേഷം കെട്ടിയാടി നീ (2)
വേദാന്ത സമ്പത്തെല്ലാം മായയാൽ മൂടി നീ (2)
കണ്ണടച്ചുള്ളിൽ തിരയട്ടെ ഞാനിനി അമ്പാടിപ്പൈതലേ നിന്റെ രൂപം (2)
(ഓടക്കുഴൽ വിളി കേട്ടുവോ...)

ആർഷഭാവം കവിഞ്ഞ നീ ആഗമത്തിൽ മറഞ്ഞ നീ
മന്നിടത്തിൽ വന്നണഞ്ഞു ഗോപബാലനായ് (2)
നിൻ ചിരി കണ്ടമരും ഗോപികമാർക്കാരവം
നിൻ കഥ കേട്ടണയും മാമുനിമാർക്കാർജ്ജവം
രാഗവും ദ്വേഷവും കോപവും താപവും
നിൻ വെണ്ണക്കൈ കൊണ്ടാൽ മായുകില്ലേ (2)
ഓംകാര നാദരവം നാരായണാന്വയിതം
കൃഷ്ണാമൃതം ശ്രീകൃഷ്ണാമൃതം (2)
(ഓടക്കുഴൽ വിളി കേട്ടുവോ...)

ഗോവർധനമുയർത്തി നീ കാളിയനെ ജയിച്ചു നീ
നാലു വേദ പയ്യിൻ നറും പാൽ കട്ടു കുടിച്ചുവല്ലോ (2)
നിൻ കഴൽ തേടി വരും ആശ്രിതർക്കു ത്രാണനം
നിൻ കുഴൽ കേട്ടു വരും ആഗമിക്കു മോചനം (2)
പാഴ്മുളം തണ്ടാം എന്നുടെ കണ്ഠത്തിൽ
നാദമയൂഖം വിടർത്തുകില്ലേ (2)
ഓംകാര നാദരവം നാരായണാന്വയിതം
കൃഷ്ണാമൃതം ശ്രീകൃഷ്ണാമൃതം (2)
(ഓടക്കുഴൽ വിളി കേട്ടുവോ...)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts