വെണ്ണയുണ്ണും കണ്ണന്റെ
ശ്യാമവര്‍ണ്ണന്‍
Vennayunnum Kannante (Shyama Varnnan)
വിശദവിവരങ്ങള്‍
വര്‍ഷം 2010
സംഗീതംഹരിപ്രസാദ് ഒറ്റപ്പാലം
ഗാനരചനബാബു അണ്ടത്തോട്
ഗായകര്‍മധു ബാലകൃഷ്ണൻ
രാഗംആഭേരി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:32:38.
 
വെണ്ണയുണ്ണും കണ്ണന്റെ വേണുഗാനം കേട്ട നേരം
വൃന്ദാവനമായി എന്റെ ജന്മം
നാരായണീയത്തിൻ നറും പാൽ ഭുജിച്ചപ്പോൾ
മേല്‍പ്പത്തൂരായെൻ മനം നിറഞ്ഞു നിന്നു
(വെണ്ണയുണ്ണും കണ്ണന്റെ...)

നെയ്‌വിളക്കിൻ നാളമെരിയും അഞ്ജനവർണ്ണന്റെ മുന്നിൽ
ഉഷഃപൂജയ്ക്കെന്നുമെന്റെ അഷ്ടപദിപ്പൂ (2)
ജയദേവകവിയുടെ കാവ്യാനുരാഗപ്പൂവിൽ
നർത്തനമാടുന്നു വർണ്ണമായി
അമ്പാടിക്കുഞ്ഞിൻ പാദം കണ്ടു വണങ്ങുവാൻ
കൈവല്യമേകനേ ഭഗവാനേ (2)
(വെണ്ണയുണ്ണും കണ്ണന്റെ...)

കളഭഗന്ധം പരത്തുന്ന കായാമ്പൂവർണ്ണന്റെ
പൂമെയ് പുണരുവാൻ ഉള്ളിൽ മോഹം (2)
കൗസ്തുഭം വിളങ്ങുന്ന കരുണാമയന്റെ രൂപം
പാദം പണിയുവാൻ മിഴിയേകണം
പാലാഴിനാഥാ കൃഷ്ണാ കാളിയമർദ്ദകാ
നിൻ മെയ് കാണുവാൻ കനിയേണം (2)
(വെണ്ണയുണ്ണും കണ്ണന്റെ...)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts