ഗുരുവായൂരപ്പാ
ശ്യാമവര്‍ണ്ണന്‍
Guruvayoorappa (Shyama Varnnan)
വിശദവിവരങ്ങള്‍
വര്‍ഷം 2010
സംഗീതംഹരിപ്രസാദ് ഒറ്റപ്പാലം
ഗാനരചനപ്രശാന്ത് മങ്ങാട്
ഗായകര്‍മധു ബാലകൃഷ്ണൻ
രാഗംമദ്ധ്യമാവതി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:32:39.
 
ഗുരുവായൂരപ്പാ ഈ തിരുമുന്നിൽ നേദിക്കാൻ
ഒരു നുള്ളു തൂവെണ്ണ കരുതിയില്ല
എങ്കിലോ കൃഷ്ണാ നീയറിഞ്ഞോ
തേങ്ങുമെന്നുള്ളത്തിൻ അശ്രു കണ്ടു
അലിവൊടെന്നരികിൽ ഓടിയെത്തും
കുചേലനാം അടിയനെ നീ പുണരും
(ഗുരുവായൂരപ്പാ ...)

നിർമ്മല ശ്രീകാന്താ നീ തൂകും പ്രഭയിൽ
മാലേയഗന്ധത്തിൻ വശ്യതയിൽ (2)
മതി മറന്നു ഞാൻ മതി മറന്നു
പാറിപ്പറന്നു ഞാൻ ലീലകലേബര അഖിലമാകേ
(ഗുരുവായൂരപ്പാ ...)

ആനന്ദ സുരുചിര സുസ്മേരജ്യോതിയിൽ
ഓടക്കുഴൽ നാദ മന്ത്രണത്തിൽ (2)
മൊഴി മറന്നു ഞാൻ മൊഴി മറന്നു
പാദാരവിന്ദം തവ ഏറെ പൊഴിച്ചുവെൻ അശ്രുവാകെ
(ഗുരുവായൂരപ്പാ ...)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts