പത്മപുരാണ
അയ്യപ്പ തീർത്ഥം (II)
Pathmapuraana (Ayyappa Theertham (II))
വിശദവിവരങ്ങള്‍
വര്‍ഷം 1993
സംഗീതംകലാരത്നം കെ ജി ജയൻ (ജയ വിജയ)
ഗാനരചനഎം ഡി രാജേന്ദ്രന്‍ ,പി സി അരവിന്ദന്‍ ,ശരത്‌ വയലാര്‍ ,ജയ വിജയ (ജയൻ)
ഗായകര്‍പി ജയചന്ദ്രൻ
രാഗംശ്രീരഞ്ജിനി
ഗാനത്തിന്റെ വരികള്‍
Last Modified: April 14 2012 11:31:33.
 
പത്മപുരാണദളങ്ങളിലെഴുതി പഞ്ചാക്ഷരമന്ത്രം (2)
പാരിന്‍ശ്രവണതലങ്ങലിലൊഴുകി തത്വമസിനാദം (2)
പത്മപുരാണദളങ്ങളിലെഴുതി പഞ്ചാക്ഷരമന്ത്രം

ഭാരതകഥയെന്‍ ഭാവന തഴുകും പാല്‍ക്കടലാകുമ്പോള്‍ (2)
ഭാഗ്യസുധാകരനായെന്നുള്ളില്‍ ഭഗവാന്‍ നിറയുന്നു (2)

പത്മപുരാണദളങ്ങളിലെഴുതി പഞ്ചാക്ഷരമന്ത്രം

ഭാര്‍ഗ്ഗവക്ഷേത്രം സംക്രമനാളില്‍ ഭാസുരമാകുമ്പോള്‍ (2)
ശ്രീശിവമായകസംഗമമെന്നില്‍ ശ്രീകരമാകുന്നു (2)

(പത്മപുരാണദളങ്ങളിലെഴുതി )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts