പകൽക്കിനാവിൻ
ഒന്നും പറയാതെ
Pakalkkinaavin (Onnum Parayaathe)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംശരത് ഗിരി
ഗാനരചനദീപു.കെ.നായർ
ഗായകര്‍അരുണ്‍ കെ പി
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:32:34.
പകൽക്കിനാവിൻ മഞ്ചലിലേറിയ
പൗർണ്ണമിപ്പെണ്ണേ
നിൻ മനസ്സിനുള്ളിൽ കുളിരു നിറയ്ക്കും മന്മഥനാര്
വെള്ളിമേഘമോ നീലരാത്രിയോ
കന്മദത്തിൻ ഗന്ധമുള്ള ഇളം തെന്നലോ
(പകൽക്കിനാവിൻ..)

ഭൂമി നിന്നെ കണ്ട നേരം പുഞ്ചിരിച്ചല്ലോ
ഓമലാളെ നിന്റെ ചുണ്ടിൽ പൂ വിരിഞ്ഞല്ലോ
നാണമോടെ താളമോടെ
തേരിലേറി നിന്നതെന്താണ്
(പകൽക്കിനാവിൻ..)


കാട്ടുമൈന പാടിടുന്നു ധീരസമീരേ
നാട്ടുമാവിൻ കൊമ്പിലൂഞ്ഞാലാടിയാടുന്നു
നീ കൊതിക്കും ഗാനമാണു പൂമിഴിയാളെ
കാവ്യമേളക്കൊത്തു പാടാൻ കാത്തു നില്പാണു
(പകൽക്കിനാവിൻ..)



 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts