ആത്മാവിൽ ചന്ദനപ്പൂക്കൾ
ഒന്നും പറയാതെ
Aathmaavil Chandanappookkal (Onnum Parayaathe)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംശരത് ഗിരി
ഗാനരചനദീപു.കെ.നായർ
ഗായകര്‍റിതു ദിവാകർ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:32:34.
ആത്മാവിൽ ചന്ദനപ്പൂക്കൾ വിടരും
ആവണിരാവുകളിൽ
ഓമൽക്കിനാവുകൾ കൂടണയാനെത്തി
ആകാശമല്ലികയിൽ
(ആത്മാവിൽ..)


ഒരു ജന്മസുകൃതം തേടുന്ന ഹൃദയം
ഒരു പുണ്യനദിയായ് മാറി
കഴുകിക്കളയുന്നു പാപകർമ്മങ്ങളെ
തഴുകുന്നു വാത്സല്യമോടെ
(ആത്മാവിൽ..)

നിറമുള്ള മൗനം ഒഴുകുന്നു സദയം
ഒരു വെണ്മുകിലായ് വാനിൽ
പുൽകിത്തലോടുന്നു പൂർവജന്മങ്ങളെ
സാദരം സാന്ത്വനമോടെ
(ആത്മാവിൽ..)


 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts