വിശദവിവരങ്ങള്‍ | |
വര്‍ഷം | NA |
സംഗീതം | ശരത് ഗിരി |
ഗാനരചന | ദീപു.കെ.നായർ |
ഗായകര്‍ | നജീം അര്‍ഷാദ് |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:32:33.
ആകാശമേതോ വനഭംഗി ചൂടി ആവണിപ്പുലരികളിൽ ആലോലമാടുന്ന മേഘാംബുജങ്ങളിൽ അരുണോദയം പൂത്തു നിന്നും (ആകാശമേതോ...) അശ്വതി ഭരണി കാർത്തികമാർ അഷ്ടമംഗല്യവുമായ് നിന്നു അത്തമണയുന്ന ശുഭമുഹൂർത്തങ്ങളിൽ മുറ്റം മെഴുകി പൂത്തുമ്പീ ഒരു നിരയായ് പലനിരയായ് ഓണപ്പൂക്കളമൊരുങ്ങീ ഓണപ്പൂക്കളമൊരുങ്ങീ (ആകാശമേതോ...) മാമലനാട്ടിലെ കളമൊഴികൾ ഭംഗിയിൽ കുമ്മികൾ പാടുന്നു അസുരവംശജനാം മാബലി മന്നനെ എതിരേൽക്കുന്നു ഹൃദയങ്ങൾ ഒരു നിറമായ് പല നിറമായ് ഓമൽക്കിനാക്കളൊരുങ്ങീ ഓമൽക്കിനാക്കളൊരുങ്ങീ (ആകാശമേതോ...) | |