പദ്മഹാരപ്രിയ
ആദമ്പള്ളിക്കാവിലമ്മ
Pathmaharapriya (Adampilly Kavilamma)
വിശദവിവരങ്ങള്‍
വര്‍ഷം 2009
സംഗീതംഗൗതം റിനൽ
ഗാനരചനജി കെ നന്ദനം
ഗായകര്‍ഗണേഷ്‌ സുന്ദരം
രാഗംശ്രീരാഗം
ഗാനത്തിന്റെ വരികള്‍
Last Modified: January 10 2014 06:03:57.

ആ...ആ...ആ.....
പത്മഹാരപ്രിയാ പത്മനാഭപ്രഭോ
പൂർണ്ണത്രയീശ്വരാ പാഹി പാഹി...(2)
പൂണി തുറന്ന മണ്ണിൽ പൗർണ്ണമിപ്പൊലിമയാൽ
പൂമുഖം കണികാണാൻ വന്നു ഞാനും...
പൂമുഖം കണികാണാൻ വന്നു ഞാനും...
പത്മഹാരപ്രിയാ പത്മനാഭപ്രഭോ
പൂർണ്ണത്രയീശ്വരാ പാഹി പാഹി...

വേദാംശു ചൊരിയുന്ന പുണ്യഭൂമിയവിടെ
വേദങ്ങൾ കാത്തവന്റെ പുണ്യാലയം...(2)
അനന്തഫണക്കീഴിൽ അനുപമജ്യോതിസ്സായ്
അഗതികൾക്കാശ്രയം നൽകിടുന്നു സാക്ഷാൽ
പൂർണ്ണത്രയീശ്വരൻ ശ്രീവല്ലഭൻ....
പൂർണ്ണത്രയീശ്വരൻ ശ്രീവല്ലഭൻ....
പത്മഹാരപ്രിയാ പത്മനാഭപ്രഭോ
പൂർണ്ണത്രയീശ്വരാ പാഹി പാഹി...

ഒന്നുമേ നൽകുവാൻ ഇല്ലയെന്നാകിലും
പരിഭവമില്ലാതെ കനിഞ്ഞിടുന്നു...(2)
തവരൂപം വണങ്ങിടാൻ മടിയുന്ന ഭക്തനും
അറിയാതവിടുത്തെ ദാസനാകും...എല്ലാം
വൈകുണ്ഠവാസന്റെ ലീലയല്ലോ...
വൈകുണ്ഠവാസന്റെ ലീലയല്ലോ...

പത്മഹാരപ്രിയാ പത്മനാഭപ്രഭോ
പൂർണ്ണത്രയീശ്വരാ പാഹി പാഹി...(2)
പൂണി തുറന്ന മണ്ണിൽ പൗർണ്ണമിപ്പൊലിമയാൽ
പൂമുഖം കണികാണാൻ വന്നു ഞാനും...
പൂമുഖം കണികാണാൻ വന്നു ഞാനും...
പത്മഹാരപ്രിയാ പത്മനാഭപ്രഭോ
പൂർണ്ണത്രയീശ്വരാ പാഹി പാഹി...

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts