കൃഷ്ണ കൃഷ്ണയെന്നു
നറുവെണ്ണ
Krishna Krishnayennu (Naruvenna)
വിശദവിവരങ്ങള്‍
വര്‍ഷം 2010
സംഗീതംഅനൂപ് കമ്മത്ത്
ഗാനരചനഗോപകുമാർ നാരായണപിള്ള
ഗായകര്‍ശങ്കരന്‍ നമ്പൂതിരി
രാഗംരീതിഗൗള
ഗാനത്തിന്റെ വരികള്‍
Last Modified: August 06 2013 10:38:05.
 

കൃഷ്ണാ കൃഷ്ണായെന്നു ഭജന പാടുമ്പോൾ
പീലിത്തിരുമുടി കെട്ടും ചുണ്ടിലെ കോലക്കുഴൽ നാദവും
ഓർത്തു ഞാൻ നിർവൃതി പൂണ്ടങ്ങു നിൽക്കുമ്പോൾ
ഗുരുവായൂർക്കണ്ണനെൻ മനസ്സു കണ്ടു
ഗുരുവായൂർക്കണ്ണനെൻ മനസ്സു കണ്ടു
(കൃഷ്ണാ...)

കൃഷ്ണാ കൃഷ്ണാ മുകുന്ദാ ജനാർദ്ദന
കൃഷ്ണാ ഗോവിന്ദ നാരായണ ഹരേ
അച്ച്യുതാനന്ദഗോവിന്ദ മാധവാ
സച്ചിദാന്നദ നാരായണഹരേ

രക്തബന്ധത്തെ എതിരിടന പാർത്ഥനു ഗീതയേകാൻ
ശ്രീകൃഷ്ണനുണ്ടേ (2)
ധർമ്മാധർമ്മങ്ങൾ അറിയാതെയുഴലുന്ന
മർത്ത്യർക്കു തുണയായി കണ്ണനുണ്ടേ
സാക്ഷാൽ ഗുരുവായൂർക്കണ്ണനുണ്ടേ
സാക്ഷാൽ ഗുരുവായൂരപ്പനുണ്ടേ
കൃഷ്ണാ കൃഷ്ണാ മുകുന്ദാ ജനാർദ്ദന
കൃഷ്ണാ ഗോവിന്ദ നാരായണ ഹരേ
അച്ച്യുതാനന്ദഗോവിന്ദ മാധവാ
സച്ചിദാന്നദ നാരായണഹരേ


ഹരിനാമകീർത്തനം പാടുന്ന ഭക്തനു
സാന്ത്വനമേകുവാൻ ശൗരിയുണ്ടേ (2)
ഹരികഥാകഥനം ചെയ്യുമ്പോളടിയങ്ങൾക്കു
ആശ്രയമരുളെടാൻ കൃഷ്ണനുണ്ടേ
മോക്ഷമേകാൻ കണ്ണനുണ്ടേ
മോക്ഷമേകാൻ ശ്രീകൃഷ്ണനുണ്ടണ്ടേ
(കൃഷ്ണാ.....)




 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts