സ്വാമിയെ ശരണമപ്പാ
പമ്പ
Swamiye Saranamappa (Pamba)
വിശദവിവരങ്ങള്‍
വര്‍ഷം 2008
സംഗീതംഎം ജി ശ്രീകുമാർ
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഗായകര്‍എം ജി ശ്രീകുമാർ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:32:27.


സ്വാമിയേ ശരണമപ്പാ
ധര്‍മ്മശാസ്താവെ ശരണമപ്പാ
തിരുവടി പൂജ ചെയ്യാം
ഞങ്ങള്‍ തൃക്കാല്‍ക്കല്‍ തപസ്സിരിക്കാം (സ്വാമിയേ)
തൂമുകില്‍ തുടിമുഴങ്ങും
നിന്‍റെ പൂങ്കാവനത്തിന്നരികില്‍
വിരിവെച്ചു കാത്തിരിക്കാം
നിന്‍റെ വിളക്കൊളി കണികാണുവാന്‍ (തൂമുകില്‍)

സൂര്യനും ചന്ദ്രനും സാഷ്ടാംഗം വീഴും
നിന്‍ സന്നിധാനത്തിലണയുമ്പോള്‍ (സൂര്യനും)
തിരുവാഭരണം അണിയും ഭഗവാന്‍
പുണ്ണ്യകളഭം ചാര്‍ത്തുമ്പോള്‍ (തിരുവാഭരണം)

(സ്വാമിയേ)

സ്വാമിയേ അയ്യപ്പോ അയ്യപ്പോ സ്വാമിയേ (2)

സന്ധ്യയും പുലരിയും നിന്‍ നാമം ചൊല്ലുന്ന
സംക്രമ തിരുനടയടയുമ്പോള്‍ (സന്ധ്യയും)
പരകോടികളാം പാപികളെല്ലാം
നേര്‍ത്ത തിരിയായ് എരിയുമ്പോള്‍ (പരകോടികളാം)

സ്വാമിയേ അയ്യപ്പോ അയ്യപ്പോ സ്വാമിയേ (2)

(സ്വാമിയേ)

സ്വാമിയേ...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts