മധുമഴ പെയ്യുന്ന രാവിൽ
എന്റെ ലളിത ഗാനങ്ങൾ
Madhu Mazha Peyyunna Raavil (Ente Lalitha Gaanangal)
വിശദവിവരങ്ങള്‍
വര്‍ഷം 2006
സംഗീതംഎം ജി രാധാകൃഷ്ണന്‍
ഗാനരചനമഹാദേവൻ തമ്പി
ഗായകര്‍എം ജി ശ്രീകുമാർ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:32:26.
 

മധുമഴ പെയ്യുന്ന രാവിൽ
മന്ദാരമലരുകൾ വിരിയുന്ന രാവിൽ (2)
മന്മഥനെയ്തൊരു മലർശരം നീ
മാദകമല്ലീശരം നീ
(മധുമഴ...)

നിഴലും നിലാവും പുണർന്നു മയങ്ങുന്ന
നിശയുടെ നീലനികുഞ്ജത്തിൽ (2)
നീലോല്പലമേ നീ വന്നു എന്റെ
നിറയും പ്രേമം നീ പകർന്നു
(മധുമഴ...)

ഓളവും തീരവും പുണർന്നു മയങ്ങുന്ന
നദിയുടെ നീലനിലങ്ങളിൽ (2)
നീലോല്പലമേ നീ വന്നു എന്റെ
നിറയും ശോകം നീ കവർന്നു
(മധുമഴ...)




 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts