പ്രിയേ നീ എന്‍ കാവ്യങ്ങളില്‍ നായിക
എന്റെ വാനമ്പാടി
Priye Nee En Kavyangalil Naayika (Ente Vaanambaadi)
വിശദവിവരങ്ങള്‍
വര്‍ഷം 1986
സംഗീതംആലപ്പി രംഗനാഥ്
ഗാനരചനആലപ്പി രംഗനാഥ്
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:26:35.


പ്രിയേ നീയെന്‍ കാവ്യങ്ങളില്‍ നായിക
എന്നും തെളിയുമീ ഭാവന
നീയെന്റെ പുണ്യ നിത്യ സാമ്രാജ്യം
എന്റെ ഏകാന്തതയില്‍ എന്റെ ധ്യാനങ്ങളില്‍
എന്റെ മാനസക്കോവിലില്‍ നിത്യം
ഞാന്‍ കണ്ടീടും സ്വര്‍ണ്ണ വിഗ്രഹം

മാലിനീ തീരങ്ങളില്‍ നീ ശകുന്തള
യമുനാ തീരങ്ങളില്‍ നീയെന്റെ രാധിക
മലരണിക്കാട്ടില്‍ ഇടയന്റെ സഖി നീ ചന്ദ്രികാ
എന്റെ തൂലികയെഴുതും വര്‍ണ്ണ ഛായാപടം
നിന്റെ നൃത്ത വിലാസം മുഗ്ദ്ധരൂപം സഖീ
രാമായണം കഥകളില്‍ നീയെന്റെ സീതാ
കവിയുന്നെന്റെ കരളില്‍ ഭാവങ്ങള്‍
ചൊരിയൂ നീ ഭാഷകള്‍
കവിയുന്നെന്റെ കരളില്‍ ഭാവങ്ങള്‍
ചൊരിയൂ നീ ഭാഷകള്‍
ഗീതേ കവിതേ നീയെന്‍ പ്രാണന്‍
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts