മാശ അല്ലാ
കോഫി @ എം.ജി.റോഡ്
Masha Allah (Coffee @ MG Road)
വിശദവിവരങ്ങള്‍
വര്‍ഷം 2007
സംഗീതംഷാന്‍ റഹ്മാന്‍
ഗാനരചനവിനീത്‌ ശ്രീനിവാസന്‍
ഗായകര്‍വിനീത്‌ ശ്രീനിവാസന്‍
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: November 24 2014 17:43:52.
പാവാട പതിനേഴില്‍ പെണ്ണേ ഞാന്‍ നിന്റെ കാമുകന്‍
കളിപറയും പ്രായത്തിന്റെ തോഴന്‍ (൨)
കാറ്റിനെന്തൊരു ദാഹം നിന്‍ മെയ് തഴുകാന്‍
പാട്ടിനെന്തൊരു മോഹം നിന്‍ കാതണയാന്‍
ഞാനും നീയും അക്കരെയിക്കരെ എന്തിനു നില്‍ക്കുന്നൂ
മാഷാ അള്ളാ ഇവളൊരു സുന്ദരിയോ
മാഷാ അള്ളാ ഇവളെന്‍ ദേവതയോ

പാവാട പതിനേഴില്‍ പെണ്ണേ ഞാന്‍ നിന്റെ കാമുകന്‍
കളിപറയും പ്രായത്തിന്റെ തോഴന്‍ (൨)

പാതയോരം നീ വരുമ്പോള്‍ പൂവുകൊണ്ട് മൂടാം
താളിയോല്‍ തുമ്പില്‍ ഞാനെന്‍ പ്രണയം കോറിയിടാം (൨)
തരളിത മോഹങ്ങള്‍ കനവിന്റെ പ്രണയാക്ഷരം
വിരയുകയാണെന്റെ ആത്മാവില്‍ മധുരാക്ഷരം
ഒരു വരമേകാന്‍ വരൂ
മാഷാ അള്ളാ ഇവളൊരു സുന്ദരിയോ
മാഷാ അള്ളാ ഇവളെന്‍ ദേവതയോ

പാവാട പതിനേഴില്‍ പെണ്ണേ ഞാന്‍ നിന്റെ കാമുകന്‍
കളിപറയും പ്രായത്തിന്റെ തോഴന്‍ (൨)

ദാഹനീരിന്നായ് തിരയും മോഹവേനല്‍ ജാതകം
നീവരുമ്പോള്‍ എന്റെയുള്ളില്‍ പെയ്യും മഴമേഘം (൨)
വളരുകയായ് എന്നില്‍ മഴയേല്‍ക്കാതൊരു കൗതുകം
ഉണരുകയായെന്നില്‍ അവിരാമമൊരു മര്‍മ്മരം
മിഴികളിലമൃതം തരൂ
പാവാട പതിനേഴില്‍ പെണ്ണേ ഞാന്‍ നിന്റെ കാമുകന്‍
കളിപറയും പ്രായത്തിന്റെ തോഴന്‍ (൨)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts