അനുരാഗപ്പൈങ്കിളിയേ
മൗനം പ്രണയം
Anuragapainkiliye (Mounam Pranayam)
വിശദവിവരങ്ങള്‍
വര്‍ഷം 2009
സംഗീതംസാജന്‍ മീഡിയമാക്സ്
ഗാനരചനനസീം ഹുസൈൻ
ഗായകര്‍വിജയ്‌ യേശുദാസ്‌ ,വിനീത്‌ ശ്രീനിവാസന്‍
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: October 19 2012 05:28:47.

അനുരാഗപ്പൈങ്കിളിയേ
അഴകാർന്ന നിലാവലയേ
അരിമുല്ല പൂങ്കുയിലേ
അറിയില്ലേ നീ സഖിയേ..(അനുരാഗ)
അന്നാദ്യം കണ്ടൊരു നാൾ
പറയാൻ മടി കൊണ്ടൊരു നാൾ
ദൂരത്തു നിന്നു ഞാൻ
മിഴിമുനയാൽ പ്രണയമ്പെയ്തു..(അന്നാദ്യം ..)
(അനുരാഗപ്പൈങ്കിളിയേ…)

മധുമാരി തൂകും നേരമായ്
മനതാരിൽ എന്തേ മൗനമായ് (2)
പരിഭവം മിഴിയിൽ പെയ്തിറങ്ങീ (2)
അറിയാതെ നിന്നിൽ ഞാനലഞ്ഞു
(അനുരാഗപ്പൈങ്കിളിയേ…)

കുളിർമഴപ്പൂക്കൾ പെയ്തുവോ
പുൽക്കൊടിത്തുമ്പിൽ ഈറനായ് (2)
മഴവില്ലു വാനിൽ വന്നണഞ്ഞു (2)
നീ മാത്രം എന്നിൽ പെയ്തലിഞ്ഞു
(അനുരാഗപ്പൈങ്കിളിയേ…)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts